കേരളം

ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ക്കില്ല ; മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് ദേവസ്വംബോര്‍ഡ്,  എതിര്‍പ്പുമായി രാജകുടുംബം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് ദേവസ്വം ബോര്‍ഡ്. സ്ത്രീ പ്രവേശന കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമാണ് തങ്ങള്‍. സ്ത്രീപ്രവേശനത്തെ അനുകൂലിക്കാനാണ് തീരുമാനമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ഇക്കാര്യം ചൊവ്വാഴ്ച സുപ്രീം കോടതിയെ അറിയിക്കും. നേരത്തെ ശബരിമലയിലെ സ്ത്രീപ്രവേശനത്തെ ദേവസ്വം ബോര്‍ഡ് എതിര്‍ത്തിരുന്നു. വിവേചനത്തിന്റെ പേരിലല്ല, വിശ്വാസത്തിന്റെ പേരിലാണ് സ്ത്രീ പ്രവേശനം അനുവദിക്കാത്തത് എന്നായിരുന്നു ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ വ്യക്തമാക്കിയത്.

അതേസമയം, സര്‍ക്കാരിന്റെ നിലപാടിനെതിരെ വിമര്‍ശനവുമായി പന്തളം രാജകുടുംബം രംഗത്തെത്തി. സര്‍ക്കാരിന്റേത് രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായമാണെന്നായിരുന്നു രാജകുടുംബത്തിന്റെ വിമര്‍ശനം. തന്ത്രിയുടെയും രാജകുടുംബത്തിന്റെയും അഭിപ്രായം ഇക്കാര്യത്തില്‍ പരിഗണിക്കണമെന്നും രാജകുടുംബം ആവശ്യപ്പെട്ടു. 

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. പ്രായഭേദമെന്യേ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ അത് മൗലികാവകാശങ്ങളുടെ ലംഘനമാകുമെന്നും സംസ്ഥാനത്തിന് വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത വാദിച്ചു. നേരത്തെ യുഡിഎഫ് സര്‍ക്കാര്‍ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ത്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം