കേരളം

വയനാട്ടില്‍ മാവോയിസ്റ്റുകള്‍ രണ്ടുപേരെ ബന്ദികളാക്കി

സമകാലിക മലയാളം ഡെസ്ക്


കല്‍പ്പറ്റ: വയനാട് മേപ്പാടിയില്‍ മാവോയിസ്റ്റുകള്‍ രണ്ട് പേരെ ബന്ദിയാക്കി.സ്വകാര്യ എസ്റ്റേറ്റിലാണ് മാവോയിസ്റ്റുകള്‍ എത്തിയത്. ഇതരസംസ്ഥാന തൊഴിലാളികളെയാണ് ബന്ദികളാക്കിയത്. 900 എന്ന്  സ്വകാര്യ എസ്‌റ്റേറ്റിലാണ് മാവോയിസ്റ്റുകള്‍ എത്തിയത്

മാവോയിസ്റ്റ് സംഘത്തില്‍ നാല് പേര്‍ ഉണ്ടായതായാണ് സൂചന. ഒരു സ്ത്രീയും മൂന്ന് പുരുഷന്‍മാരുമാണ് സംഘത്തിലുണ്ടായിരുന്നത്. വയനാട് മേഖലയില്‍ മാവോയിസ്റ്റ് സംഘങ്ങളുടെ സജീവസാന്നിധ്യം ഉണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ തണ്ടര്‍ബോട്ട് ഉള്‍പ്പെടയുള്ള സംഘം മാവോയിസ്റ്റുകള്‍്ക്കായി സജീവമായി തിരച്ചില്‍ നടത്തും

സിപിഐ മാവോയിസ്റ്റ് സംഘടനയായ കബനീദളം ജില്ലയില്‍ സജീവമാണ്. എസ്‌റ്റേറ്റിലെ തൊഴില്‍ നിലപാടുകളെ തുടര്‍ന്നാണ് ബന്ദികളാക്കിയതെന്നാണ് സൂചന. അതേസമയം മാവോയിസ്റ്റുകള്‍ സ്ഥലം വി്ട്ടതായും റിപ്പോര്‍്ട്ടുകള്‍ ഉണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; മുന്നറിയിപ്പ്

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി