കേരളം

തൊഴിലാളികളെ ബന്ദികളാക്കിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

മേപ്പാടി: ഇന്നലെ എമറാള്‍ഡ് എസ്‌റ്റേറ്റിലെ ഇതര സംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞതായി ജില്ലാ പൊലീസ് മേധാവി. ഇവര്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ തുടരുകയാണെന്നും പോലീസ് മേധാവി അറിയിച്ചു. വെള്ളിയാഴ്ചയായിരുന്നു മൂന്ന് തൊഴിലാളികളില്‍ രണ്ടുപേരെ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയത്. 

ഒരാള്‍ അപ്പോള്‍ തന്നെ ഓടിരക്ഷപ്പെടുകയായിരുന്നു. രാത്രി ഏറെക്കഴിഞ്ഞ് പലപ്പോഴായി രണ്ട് തൊഴിലാളികളെയും മാവോയിസ്റ്റുകള്‍ വിട്ടയച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. മൂന്ന് പുരുഷന്‍മാരും സ്ത്രീയും അടങ്ങുന്ന സംഘമാണ് തങ്ങളെ ബന്ദികളാക്കിയതെന്ന് മാവോയിസ്റ്റുകളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട മക്ബൂല്‍, കാത്തീം എന്നീ തൊഴിലാളികള്‍ പോലീസിനോട് പറഞ്ഞിരുന്നു. 

ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാത്രി തന്നെ തണ്ടര്‍ബോള്‍ട്ട് സംഘങ്ങള്‍ സ്ഥലത്തെത്തിയെങ്കിലും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടും രാത്രിയായതിനാലും തിരച്ചില്‍ നടപടികള്‍ നിര്‍ത്തിവെക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്