കേരളം

സൗഹൃദം സ്ഥാപിച്ച് പുരുഷന്മാരെ വീട്ടില്‍ എത്തിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; സ്ത്രീ പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ച് വീട്ടില്‍ കൊണ്ടുപോയി ഭീഷണിപ്പെടുത്തി ആഭരണങ്ങളും പണവും കവര്‍ച്ച ചെയ്യുന്ന സ്ത്രീ പിടിയില്‍.മേലാറന്നൂര്‍ സ്വദേശിനി സുഗതകുമാരിയെ(38) കരമന പൊലീസാണ് അറസ്റ്റ് ചെയ്തത്. പാറശാല സ്വദേശി ഗംഗാധരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.നഗരത്തിലെ പല സ്ഥലങ്ങളിലായി വീടു വാടകയ്‌ക്കെടുത്തതിനുശേഷമായിരുന്നു ഇവര്‍ കൃത്യം നിര്‍വഹിച്ചിരുന്നതെന്ന്  പൊലീസ് പറഞ്ഞു.  

കവര്‍ച്ചയ്ക്കുശേഷം വീടു മാറും. കവര്‍ച്ച ചെയ്ത ആഭരണങ്ങള്‍ പണയം വച്ച് ആര്‍ഭാട ജീവിതമാണു നയിച്ചു വന്നത്. ഇവര്‍ക്കെതിരെ മലയിന്‍കീഴ് പൊലീസ് സ്‌റ്റേഷനില്‍ രണ്ടു മാലമോഷണ കേസുകള്‍ നിലവിലുണ്ട്. ഒരു കേസില്‍ ശിക്ഷ കഴിഞ്ഞു മാസങ്ങള്‍ക്കു മുമ്പാണു പുറത്തിറങ്ങിയത്. കരമന സബ് ഇന്‍സ്‌പെക്ടര്‍ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞയാഴ്ച കിഴക്കേക്കോട്ടയില്‍ വച്ചാണു ഗംഗാധരനും സുഗതകുമാരിയും പരിചയപ്പെട്ടത്. ഗംഗാധരന്റെ മൊബൈല്‍ ഫോണില്‍ നിരന്തരം വിളിച്ചു ബന്ധം സ്ഥാപിച്ചശേഷം ഇയാളെ വീട്ടിലേക്കു ക്ഷണിക്കുകയായിരുന്നു. താനും മകളും മാത്രമേ വീട്ടിലുള്ളൂ എന്നു പറഞ്ഞാണു പരാതിക്കാരനെ ക്ഷണിച്ചത്.  ഓട്ടോറിക്ഷയില്‍ ഇരുവരും മേലാറന്നൂര്‍ റെയില്‍വേ ക്രോസിനടുത്തുള്ള സുഗതകുമാരിയുടെ വാടകവീട്ടിലേക്ക് എത്തി. 

വീടിനകത്തു കയറിയ ഉടനെ സുഗതകുമാരി കതകടച്ചു കുറ്റിയിട്ട ശേഷം സ്വര്‍ണാഭരണങ്ങള്‍ ആവശ്യപ്പെട്ടു.വിസമ്മതിച്ച ഗംഗാധരനെ, തന്നെ മാനഭംഗപ്പെടുത്തി എന്നു പറഞ്ഞു നാട്ടുകാരെ വിളിച്ചുകൂട്ടുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. അതോടെ അഞ്ചര പവന്റെ മാലയും മോതിരവും ഊരി നല്‍കുകയായിരുന്നു. പരാതി ലഭിച്ചതിനെത്തുടര്‍ന്നു കരമന പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. സ്വര്‍ണാഭരണങ്ങള്‍ മണക്കാട്ടുള്ള സ്വര്‍ണപ്പണയ സ്ഥാപനത്തില്‍നിന്നു കണ്ടെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത