കേരളം

ഹൈക്കോടതിയെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ആറ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഹൈക്കോടതിയെ വെല്ലുവിളിക്കുകയും ജഡ്ജിയെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ ആറ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍. എറണാകുളം  എടവനക്കാട് കിഴക്കേ വീട്ടില്‍ മുഹമ്മദ് ഷമീര്‍ (30), ആലുവ നൊച്ചിമ സ്വദേശികളായ കിഴക്കപ്പിള്ളിയില്‍ കെ.എം. ലത്തീഫ് (30), ചന്ത്രത്തില്‍ ഹനീഫ ഇസ്മയില്‍ (38), വെങ്ങോല പോഞ്ഞാശ്ശേരി കണ്ണേമ്പിള്ളിയില്‍ നൗഷാദ് സുലൈമാന്‍ (48), മാറമ്പിള്ളി കൈപ്പൂറ്റിക്കര കൊറ്റോളിയില്‍ അബ്ദുള്‍ അസീസ് (46), ആലുവ എടത്തല കുഞ്ചാട്ടുക്കര തൈക്കണ്ടത്തില്‍ നൗഫല്‍ യൂസുഫ് (46) എന്നിവരെയാണ് സെന്‍ട്രല്‍ പൊലീസ് അറസ്റ്റു ചെയ്തത്.

മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കിടെയാണ് ഇവര്‍ പിടിയിലായത്. മതം മാറിയ വൈക്കം സ്വദേശിനിയായ ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വര്‍ഷം മേയ് 29 ന് ഹൈക്കാേടതിയിലേക്ക് മുസ്‌ലിം ഏകോപന സമിതിയെന്ന പേരില്‍ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത പോപ്പുലര്‍ ഫ്രണ്ട്  എസ്ഡിപിഐ പ്രവര്‍ത്തകരാണ് വെല്ലുവിളിച്ച് ഭീഷണിമുഴക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ