കേരളം

അഭിമന്യൂവിന്റേത് താലിബാന്‍ മോഡല്‍ കൊലപാതകം; വര്‍ഗീയത പ്രചരിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും കോടിയേരി 

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: മഹാരാജാസ് കോളേജില്‍ കൊലപ്പെട്ട എസ്എഫ്‌ഐ നേതാവ് എം.അഭിമന്യുവിന്റെ വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാകുന്നു. വട്ടവട കൊട്ടാക്കമ്പൂരില്‍ അഭിമന്യുവിന്റെ കുടുംബത്തിനായി നിര്‍മിക്കുന്ന വീടിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തറക്കല്ലിട്ടു. പത്തു സെന്റ് സ്ഥലത്ത് മൂന്ന് മാസത്തിനകം വീട് പൂര്‍ത്തിയാക്കുമെന്ന് കോടിയേരി പറഞ്ഞു.

എസ്എഫ്‌ഐയെ ഇല്ലായ്മ ചെയ്യാന്‍ എസ്ഡിപിഐ നേതൃത്വം നടത്തിയ പദ്ധതിയാണ് അഭിമന്യുവിന്റെ കൊലപാതകമെന്ന് കോടിയേരി ആരോപിച്ചു. താലിബാന്‍ മോഡല്‍ ആക്രമണമായിരുന്നു അത്. പരമാവധി വിദ്യാര്‍ഥികളെ ഉന്നമിട്ടാണു കൊലയാളി സംഘമെത്തിയത്. കൊലയ്ക്കു പകരം കൊല എന്നുള്ളതല്ല സിപിഎം നയം. വര്‍ഗീയത പ്രചരിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും കോടിയേരി പറഞ്ഞു. 

സിപിഎമ്മിന്റെ എറണാകുളം, ഇടുക്കി ജില്ലാ കമ്മിറ്റികള്‍ പിരിവിലൂടെ സമാഹരിച്ച തുകയും മറ്റുള്ളവരുടെ സംഭാവനകളും കൊണ്ടാണു വീട് നിര്‍മാണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു