കേരളം

അവാര്‍ഡ് ചടങ്ങില്‍ നിന്ന് മോഹന്‍ലാലിനെ ഒഴിവാക്കണം; 107 പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജി മുഖ്യമന്ത്രിക്ക് നല്‍കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങിന് അമ്മ അധ്യക്ഷന്‍ മോഹന്‍ലാലിനെ ക്ഷണിച്ചതില്‍ പ്രതിഷേധം. ചടങ്ങിന് മോഹന്‍ലാല്‍ വേണ്ടെന്ന് ആവശ്യപ്പെട്ട് 107 സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒപ്പിട്ട നിവേദനത്തിലാണ് ആവശ്യം. മോഹന്‍ലാലിന്റെ വരവ് ചടങ്ങിന്റെ ശോഭ കെടുത്തുമെന്നും അവര്‍ഡ് നേടിയവരെ ചെറുതാക്കുന്ന നടപടിയാണിതെന്നും നിവേദനത്തില്‍ പറയുന്നുണ്ട്. നിവേദനം മുഖ്യമന്ത്രിക്ക് നല്‍കി.  

നടന്‍ പ്രകാശ് രാജ്, എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ അടക്കമുള്ള ചലച്ചിത്ര പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും ഒപ്പിട്ടവരിലുണ്ട്.
നിവേദനത്തില്‍ അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ ചടങ്ങ് ബഹിഷ്‌കരിക്കാനും സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആലോചിക്കുന്നുണ്ട്. ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ജൂറിയിലെ ഒരു വിഭാഗവും ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 

അതേസമയം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അനുസരിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി