കേരളം

കുമ്പസാര പീഡനക്കേസ് പ്രതി പള്ളിയില്‍; പ്രതിഷേധവുമായി വിശ്വാസികള്‍; സംഘര്‍ഷം

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കുമ്പസാര രഹസ്യം മറയാക്കി ലൈംഗിക ചൂഷണം നടത്തിയ കേസിലെ ഒന്നാംപ്രതി ഫാ. എബ്രഹാം വര്‍ഗീസ് പള്ളിയിലെത്തിയതിനെത്തുടര്‍ന്ന് പള്ളിയില്‍ സംഘര്‍ഷം. ഞായറാഴ്ച മാതൃ ഇടവകയായ മുണ്ടിയപ്പള്ളി മാര്‍ഗ്രിഗോറിയസ് പള്ളിയില്‍ കുര്‍ബാനയ്ക്ക് എത്തിയപ്പോഴാണ് വിശ്വാസികള്‍ പ്രതിഷേധിച്ചത്. 

മദ്ബഹയില്‍ പ്രവേശിക്കാതെ വിശ്വാസികള്‍ക്കൊപ്പം നിന്നാണ് വൈദികന്‍ കുര്‍ബാനയില്‍ പങ്കെടുത്തത്. ഇയാള്‍ പള്ളിയില്‍ എത്തിയപ്പോള്‍ ചിലര്‍ അമര്‍ഷം പ്രകടിപ്പിച്ചു. എന്നാല്‍ പ്രാര്‍ത്ഥിക്കാനെത്തിയ ആളെ തടയരുത് എന്ന് ഒരുവിഭാഗം വിശ്വാസികള്‍ നിലപാടെടുത്തു. 

വൈദികന് ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന് പറഞ്ഞ് ഭാര്യാസഹോദരന്‍ ബിനു കുരുവിള മാധ്യമപ്രവര്‍ത്തകരുമായി എത്തിയത് പ്രശ്‌നം രൂക്ഷമാക്കി. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വിശ്വാസികള്‍ പ്രകോപിതരായി. പള്ളിയെ അപമാനിക്കാനാണ് വൈദികനും ഭാര്യാസഹോദരനും ശ്രമിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള അനുമതി ബിനു വാങ്ങിയിട്ടില്ലെന്ന് പള്ളി ഭാരവാഹികളും അറിയച്ചു. 

ഇതോടെ ഉന്തുംതള്ളുമായി. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റശ്രമമുണ്ടായി. ഇതിനിടെ പ്രതി പള്ളിയില്‍ നിന്ന് പോയി. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. 

പ്രകോപനം സൃഷ്ടിച്ചതിന് ബിനു കുരുവിളയ്ക്ക് എതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. പീഡനത്തിന് ഇരയായ യുവതിയെ അവഹേളിക്കുന്ന തത്സമയ വീഡിയോ കഴിഞ്ഞദിവസം വൈദികന്‍ പുറത്തുവിട്ടിരുന്നു. ഇതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി