കേരളം

ദുരിതാശ്വാസത്തിന് ചട്ടങ്ങള്‍ നോക്കില്ല; മന്ത്രിമാര്‍ വൈകിയിട്ടില്ല; ആലപ്പുഴയില്‍ കാണാത്തത് എം.പിയെ: ജി സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കുട്ടനാട്ടിലെ ദുരിത ബാധിതര്‍ക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് മന്ത്രി ജി സുധാകരന്‍. കേന്ദ്രം അവഗണിച്ചാല്‍ കേരളം സ്വന്തം നിലയ്ക്ക് പരിഹാരം കണ്ടെത്തും. മാനദണ്ഡങ്ങള്‍ നോക്കാതെ തന്നെ സഹായമെത്തിക്കും. കുട്ടനാട് പാക്കേജ് അട്ടിമറിച്ചത് കേന്ദ്രമാണ്. അതിലെ ശുപാര്‍ശകള്‍ തിരികെ കൊണ്ടുവരണം. ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ മന്ത്രിമാര്‍ വൈകിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.  ദുരിതം ഇത്രയൊക്കെയായിട്ടും ആലപ്പുഴ എം.പിയെ ഇതുവരെ ജില്ലയില്‍ കണ്ടിട്ടില്ല. കേന്ദ്ര മന്ത്രി വന്നപ്പോള്‍ പോലും എം.പിയില്ലായിരുന്നുവെന്നും സുധാകരന്‍ ആരോപിച്ചു. 

അതേസമയം മഴ വീണ്ടും ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പെയ്തത് ആശങ്ക പരത്തുന്നുണ്ട്. വെള്ളക്കെട്ട് ഉയരുമെന്ന ഭീതിയിലാണ് ജനങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം