കേരളം

സമരത്തിനിടെ ലോറി ക്ലീനറെ കല്ലെറിഞ്ഞു കൊന്ന സംഭവം: മൂന്നുപേര്‍ കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്


പാലക്കാട്: ലോറി സമരത്തിനിടെ ഉണ്ടായ കല്ലേറില്‍ ലോറി ക്ലീനര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. കസബ പൊലീസാണ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷയാണ് മരിച്ചത്. 

തിങ്കളാഴ്ച രാവിലെ വാളയാര്‍ ചെക്ക്‌പോസ്റ്റിലായിരുന്നു സംഭവം. ലോറി സമരത്തിനിടെ സര്‍വീസ് നടത്തിയ ലോറിക്ക് നേര സമരാനുകൂലികള്‍ കല്ലെറിയുകയായിരുന്നു. മേട്ടുപ്പാളയത്തുനിന്നും ചരക്കുമായി ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്നു ലോറി. തടഞ്ഞിട്ടും നിര്‍ത്താതെ പോയ ലോറിക്ക് നേരെ സമരാനുകൂലികള്‍ കല്ലെറിയുകയായീരുന്നു. കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റ ക്ലീനര്‍ മുബാറകിനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. പരിക്കേറ്റ ഡ്രൈവര്‍ അപകടനില തരണം ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു