കേരളം

'അവരുടെ മരണം വേദനിപ്പിക്കുന്നു, ജീവത്യാഗത്തിലേക്ക് നയിച്ചത് തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയും കൂറും'; അനുശോചിച്ച് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ലപ്പുഴയില്‍ കാലവര്‍ഷക്കെടുതിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ വാര്‍ത്താസംഘത്തിലുണ്ടായിരുന്നവരുടെ മരണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താശേഖരണത്തിന് പോയ രണ്ടുപേര്‍ കൃത്യനിര്‍വഹണത്തിനിടെ മരിച്ചത് ഏറെ വേദനിപ്പിച്ചെന്ന് ഫേയ്‌സ്ബുക് പോസ്റ്റിലൂടെ മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തില്‍ പ്രയാസമുണ്ടാവുമ്പോള്‍ അത് ജനങ്ങളെ അറിയിക്കാന്‍ ഉത്തരവാദിത്തമേറ്റെടുക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകരെന്നും സ്വന്തം തൊഴിലിനോടുളള ആത്മാര്‍ത്ഥതയും കൂറുമാണ് അവരെ ജീവത്യാഗത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കുറിച്ചു. മരിച്ചവരുടെ കുടുംബത്തിന് അര്‍ഹമായ എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കല്ലറയ്ക്കടുത്ത് കരിയാറില്‍ മാതൃഭൂമിയുടെ വാര്‍ത്താ സംഘം സഞ്ചരിച്ചിരുന്ന വഞ്ചി മറിഞ്ഞ് പ്രാദേശിക ലേഖകന്‍ സജിയും കാര്‍ ഡ്രൈവര്‍ ബിപിന്‍ ബാബുവുമാണ് മരിച്ചത്. 

മുഖ്യമന്ത്രിയുടെ ഫേയ്‌സ്ബുക് പോസ്റ്റ്

ദുരന്തമുഖത്ത് വാര്‍ത്താശേഖരണത്തിന് പോയ രണ്ട് പേര്‍ കൃത്യനിര്‍വഹണത്തിനിടെ മരണമടഞ്ഞത് മനസ്സിനെ ഏറെ വേദനിപ്പിക്കുന്നു. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിമൂലം അനേകം മരണങ്ങള്‍ സംഭവിച്ചു. ഈ ദു:ഖങ്ങള്‍ക്കിടയിലാണ് കാലവര്‍ഷക്കെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ വാര്‍ത്താസംഘത്തിലെ രണ്ടുപേര്‍ മരണമടഞ്ഞത്. മാതൃഭൂമി ചാനലിന് വേണ്ടി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ കെ.കെ. സജി, ബിപിന്‍ ബാബു എന്നിവരുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

സമൂഹത്തില്‍ പ്രയാസമുണ്ടാവുമ്പോള്‍ അത് ജനങ്ങളെ അറിയിക്കാന്‍ ഉത്തരവാദിത്തമേറ്റെടുക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. സ്വന്തം തൊഴിലിനോടുളള ആത്മാര്‍ത്ഥതയും കൂറുമാണ് അവരെ ജീവത്യാഗത്തിലേക്ക് നയിച്ചത്. ഇവരുടെ കുടുംബത്തിന് അര്‍ഹമായ എല്ലാം സഹായവും സര്‍ക്കാര്‍ ലഭ്യമാക്കും. സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു