കേരളം

കെഎസ്ആര്‍ടിസിയില്‍ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുമ്പോള്‍ എതിര്‍പ്പുയരുക സ്വാഭാവികമെന്ന് ഗതാഗതമന്ത്രി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കെഎസ്ആര്‍ടിസിയില്‍ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുമ്പോള്‍ എതിര്‍പ്പുയരുക സ്വാഭാവികമെന്ന് മന്ത്രി ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍.

തൊഴിലാളി സംഘടനകള്‍ക്ക് പ്രതിഷേധിക്കാനുളള അവകാശമുണ്ട്. ആവശ്യമെങ്കില്‍ സര്‍ക്കാരും മാനേജ്‌മെന്റും ചര്‍ച്ച നടത്തും. മാനുഷിക പരിഗണന വെച്ച് മാത്രമേ അദര്‍ ഡ്യൂട്ടി, പ്രൊട്ടക്ഷന്‍ എന്നിവ അനുവദിക്കൂ. ഇതൊരു അവകാശമായി അംഗീകരിക്കാനാവില്ലെന്നും ശശീന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.

ലോറി പണിമുടക്ക് പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചിട്ടുണ്ട്. സമരം തീര്‍ക്കാന്‍ സംസ്ഥാനത്തിന് ചെയ്യാനാവുന്നത് ചെയ്യും.

ലോറി ഉടമകളുമായി നാളെ തിരുവനന്തപുരത്ത് ചര്‍ച്ച് നടത്തുമെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ