കേരളം

ജലന്ധർ ബിഷപ്പിനെ ഉടൻ അറസ്റ്റ് ചെയ്യണം: വി എസ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്ത്രീ പീഡന ആരോപണം നേരിടുന്ന ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ എത്രയും വേ​ഗം അറസ്റ്റ് ചെയ്യണമെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. നിലവിൽ കന്യാസ്ത്രീയുടെ പരാതിയിൽ അന്വേഷണം നടക്കുകയാണ്. പരാതിക്കാരായ കന്യാസ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങൾ കാണിച്ച് ഒരു കന്യാസ്ത്രീയുടെ പിതാവ് നൽകിയ പരാതിയും അനുബന്ധ തെളിവുകളും ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്റയ്ക്ക് കൈമാറി. 

പരാതിക്കാരായ കന്യാസ്ത്രീകൾ ആരോപണവിധേയനായ ബിഷപ്പിന്റെ അധികാരത്തിന് താഴെ ഭയചകിതരായി കഴിയേണ്ടിവരുന്ന അവസ്ഥ ശരിയല്ല. ബിഷപ്പിനെതിരെ കന്യാസ്ത്രീകൾ ഉന്നയിച്ച ആരോപണങ്ങൾ വ്യക്തമാണെന്നിരിക്കെ, അദ്ദേഹത്തെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് വി.എസ് ഡി.ജി.പിക്ക് നൽകിയ കത്തിൽ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്