കേരളം

നിരോധിത ലഹരിമരുന്നുമായി 19 കാരന്‍ പിടിയില്‍; അറസ്റ്റിലായത് വിതരണത്തിന് കൊണ്ടുവന്നപ്പോള്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: യുവാക്കളേയും വിദ്യാര്‍ത്ഥികളേയും കേന്ദ്രീകരിച്ച് ലഹരി മരുന്നു വിതരണം നടത്തിയിരുന്ന 19 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വിരോധിത മയക്കു മരുന്നായ എംഡിഎംഎ (മെഥിലിന്‍ ഡൈയോക്‌സി മീഥാംഫിറ്റമൈന്‍) യുമായി കോഴിക്കോട് ഇരിങ്ങാടന്‍ പള്ളി വളാങ്കുളം സ്വദേശിയായ നെടൂളി പറമ്പില്‍ അതുല്‍ കൃഷ്ണയാണ് പിടിയിലായത്. നഗരത്തിലെ ചെറുപ്പക്കാര്‍ക്ക് വിതരണം ചെയ്യാന്‍ 1300 മില്ലിഗ്രാം എംഡിഎംഎമ്മുമായി എത്തിയതായിരുന്നു ഇയാള്‍. 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചേവായൂര്‍ പൊലിസും കോഴിക്കോട്  ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ ഫോഴ്‌സും (ഡന്‍സാഫ്) ചേര്‍ന്നാണ് പ്രതിയെ വലയിലാക്കിയത്. ലഹരിമരുന്ന് ഉപയോഗിച്ച് വരുന്ന ഇയാള്‍ കഴിഞ്ഞ ആഴ്ച ബാംഗളൂരുവില്‍  ലഹരിമരുന്നുകള്‍ വാങ്ങുന്നതിനായി പോയതായി ഡന്‍സാഫിന് രഹസ്യവിവരം ലഭിച്ചിരുന്നു. അന്നു മുതല്‍ ഡന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. 

തിങ്കളാഴ്ച ലഹരിമരുന്നുമായി ബാംഗളൂരുവില്‍ നിന്നും കോഴിക്കോട് എത്തിയ അതുല്‍ വില്‍പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെ വളാംകുളത്തുള്ള ബസ് സ്‌റ്റോപ്പിന് സമീപത്ത് എത്തിയതായി രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കത്തിലാണ് ജീന്‍സിന്റെ പായ്ക്കറ്റില്‍ ഒളിപ്പിച്ച് സൂക്ഷിച്ച ക്രിസ്റ്റല്‍ രൂപത്തിലുള്ള എംഡിഎംഎയുമായി ഇയാള്‍ പൊലിസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ അതുലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!