കേരളം

വൈക്കത്ത് വള്ളംമറിഞ്ഞ് കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി; ഒരാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

വൈക്കം: കടുത്തുരുത്തിക്ക് സമീപം മുണ്ടാറിലെ വെള്ളപ്പൊക്ക കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തി മടങ്ങവെ വള്ളംമറിഞ്ഞ് അപകടത്തില്‍പ്പെട്ട മാധ്യമസംഘത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി. നേവിയുടെ നേതൃത്വത്തിലുള്ള തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മാതൃഭൂമി ന്യൂസ് പ്രാദേശിക റിപ്പോര്‍ട്ടര്‍ സജി മെഗാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.  സജിയോടൊപ്പം കാണാതായ ഡ്രൈവര്‍ ബിബിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. 

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്ന വള്ളം അപകടത്തില്‍പ്പെട്ടത്. മുണ്ടാര്‍ പാറമേല്‍ കോളനിക്ക് സമീപം കരിയാറിലെ മനയ്ക്കച്ചിറ ഒമ്പതാം നമ്പറിലാണ് വള്ളം മറിഞ്ഞത്.വള്ളത്തിലുണ്ടായിരുന്ന മറ്റു നാലുപേരെ നാട്ടുകാര്‍ രക്ഷപ്പൈടുത്തിയിരുന്നു.

റിപ്പോര്‍ട്ട് തയ്യാറാക്കാനായി ദൃശ്യങ്ങള്‍ പകര്‍ത്തി രണ്ടു കിലോമീറ്റര്‍ അകലെയുള്ള എഴുമാന്തുരുത്ത് കൊല്ലംകരി ഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിലേക്ക് തിരികെവരുമ്പോഴാണ് വള്ളം തലകീഴായി മറിഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ