കേരളം

ഏഴാം ക്ലാസുകാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം;കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

രാജപുരം:  പ്രായപൂര്‍ത്തിയാകാത്തി ആദിവാസി പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. രാജപുരം പാലംകല്ല് എലിക്കോട്ടുകയയിലെ കടവില്‍ ജോസാണ് (59) പിടിയിലായത്. ഒന്നരമാസം മുന്‍പാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് നേര പീഡനശ്രമമുണ്ടാകുന്നത്‌. ഇത് പ്രതിയുടെ ബന്ധുക്കള്‍ ഇടപെട്ട് ഒതുക്കാന്‍ നോക്കിയെങ്കിലും കഴിഞ്ഞ ദിവസം സ്‌കൂളില്‍ വെച്ചുനടന്ന കൗണ്‍സിലിങ്ങില്‍ ഇതിനെക്കുറിച്ച് പെണ്‍കുട്ടി തുറന്നു പറയുകയായിരുന്നു. 

കോണ്‍ഗ്രസ് പ്രാദേശിക നേതാവായ ജോസ് വീട്ടില്‍ വെച്ചാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് പീഡന ശ്രമം കുട്ടി അമ്മയെ അറിയിച്ചു. സംഭവം പുറത്തറിഞ്ഞതോടെ പ്രതിയുടെ ബന്ധുക്കള്‍ ഇടപെട്ടു പരാതി നല്‍കുന്നതില്‍ നിന്നു കുടുംബത്തെ പിന്തിരിപ്പിച്ചു. തുടര്‍ന്ന് സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലൂടെയാണ് വിവരം അധ്യാപകര്‍ അറിയുന്നത്. 

തുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയും അവര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പോക്‌സോ, പട്ടിക ജാതിപട്ടികവര്‍ഗ നിയമങ്ങള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.  പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി