കേരളം

കണ്ണൂര്‍ മെഡിക്കല്‍ കോളെജിന്റെ അംഗീകാരം റദ്ദാക്കിയേക്കും; പ്രവേശനം നടത്തിയതില്‍ ക്രമക്കേടെന്ന് കമ്മീഷന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളെജിന്റെ അംഗീകാരം റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫീസ് നിര്‍ണയ സമിതി അധ്യക്ഷനായ ജസ്റ്റിസ് രാജേന്ദ്രബാബുവാണ് ഇത് സംബന്ധിച്ച് ആരോഗ്യ സര്‍വ്വകലാശാലയ്ക്ക് ശുപാര്‍ശ നല്‍കിയത്. പ്രവേശനത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ നടപടി. അധിക ഫീസ് ചുമത്തിയെന്ന് കാണിച്ച് 28 വിദ്യാര്‍ത്ഥികള്‍ കോളെജിനെതിരെ നേരത്തെ പരാതി നല്‍കിയിരുന്നു.

മെഡിക്കല്‍ കോളെജില്‍ പ്രവേശനം ലഭിക്കുന്നതിന് 43 ലക്ഷം രൂപ വരെ കോഴ നല്‍കേണ്ടി വന്നുവെന്ന് കുട്ടികളുടെ മാതാപിതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. പണം വാങ്ങിയതിന് ഒരു രേഖയും മാനേജ്‌മെന്റ് നല്‍കിയിരുന്നില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.

കഴിഞ്ഞ വര്‍ഷവും പ്രവേശനത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കോളെജിനെതിരെ നടപടി ഉണ്ടായിരുന്നു. 150 തോളം വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങിയതിനെ തുടര്‍ന്ന് ഗവര്‍ണറുടെ പ്രത്യേക ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭ ഇടപെട്ടിരുന്നു. അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റിയാണ് കഴിഞ്ഞ വര്‍ഷം കോളെജിന്റെ അംഗീകാരം റദ്ദാക്കിയിരുന്നത്. ഈ നടപടി ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

ഇത് പേടിപ്പിക്കുന്ന 'പ്രേമലു'; മിസ്റ്ററി ത്രില്ലറാക്കി പരീക്ഷണം; വിഡിയോ ഹിറ്റ്

ഫോൺ ഉപയോ​ഗിക്കുമ്പോൾ കണ്ണിനെ സംരക്ഷിക്കാം, ഇതാ ആറു ടിപ്പുകൾ

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്