കേരളം

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പൊലീസുകാരനെ റോഡില്‍ തടഞ്ഞു നിര്‍ത്തി അക്രമിച്ചു; പ്രതി പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ രാത്രിയില്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍. ചെമ്പഴന്തി സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥനെ ബൈക്കില്‍ പിന്‍തുടര്‍ന്നെത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ചെമ്പഴന്തി ഇടത്തറ സ്‌നേഹു ഭവനില്‍ രതീഷാണ് അറസ്റ്റിലായത്. മുന്‍ വിരോധമാണ് അക്രമണത്തിന് കാരണമായത്. 

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥനെ ചെമ്പഴന്തി കുളവര്‍ത്തല  സൊസൈറ്റി ജംഗ്ഷന് സമീപം വെച്ച് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. കഴക്കുട്ടം ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ എസ്.വൈ. സുരേഷിന്റെ  നേതൃത്വത്തിലുള്ള സംഘമാണ് രതീഷിനെ അറസ്റ്റ് ചെയ്തത്.കൃത്യത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ചെമ്പഴന്തി ഇടത്തറക്ക് സമീപം വച്ചാണ് അറസ്റ്റ് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ