കേരളം

സര്‍ക്കാര്‍ഭൂമി കയ്യേറ്റം: ദിവ്യ എസ് അയ്യരുടെ ഉത്തരവ് കളക്ടര്‍ റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വര്‍ക്കലയില്‍ പുറമ്പോക്കുഭൂമി സ്വകാര്യവ്യക്തിക്കു വിട്ടുകൊടുത്ത തിരുവനന്തപുരം മുന്‍ സബ് കളക്ടര്‍ ദിവ്യ എസ് അയ്യരുടെ ഉത്തരവ് കളക്ടര്‍ കെ വാസുകി തിരുത്തി. സ്വകാര്യവ്യക്തിയുടെ ഭൂമിയും പുറമ്പോക്കും അളന്നുതിരിച്ച് അതിരടയാളം സ്ഥാപിക്കാനും കളക്ടര്‍ ഉത്തരവിട്ടു.

വര്‍ക്കല അയിരൂരിലെ 27 സെന്റോളം വരുന്ന പുറമ്പോക്കുഭൂമി, സ്വകാര്യവ്യക്തിയില്‍നിന്ന് തിരിച്ചെടുത്ത തഹസില്‍ദാറുടെ ഉത്തരവ് റദ്ദാക്കുകയായിരുന്നു ദിവ്യ ചെയ്തത്. വലിയ വിവാദങ്ങള്‍ക്കാണ് ദിവ്യയുടെ നടപടി അന്നു വഴിവച്ചത്.ബന്ധപ്പെട്ട കക്ഷികളില്‍നിന്നു മൊഴിയെടുത്തും സ്ഥലം സന്ദര്‍ശിച്ചും തെളിവുകള്‍ പരിശോധിച്ചുമാണ് കളക്ടര്‍ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. ഭൂമി സ്വകാര്യവ്യക്തിയില്‍നിന്ന് പിടിച്ചെടുത്ത തഹസില്‍ദാറുടെ നടപടി ശരിവയ്ക്കുകയാണ് പുതിയ ഉത്തരവിലൂടെ വാസുകി ചെയ്തിരിക്കുന്നത്. 

മൂന്ന് സര്‍വേ നമ്പറുകളിലായുള്ള സ്വകാര്യവ്യക്തിയുടെ ഭൂമി അളന്നുതിരിച്ച് അവരെത്തന്നെ ഏല്‍പിക്കണം. ഒപ്പം പുറമ്പോക്കുഭൂമി അളന്നുതിരിച്ച് അതിരടയാളം രേഖപ്പെടുത്തി വേലികെട്ടി സംരക്ഷിക്കണമെന്നും വാസുകിയുടെ ഉത്തരവില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം