കേരളം

സഹായത്തിന് നന്ദി; പിണറായി കാണാന്‍ പ്രഭാവതിയമ്മയെത്തി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനില്‍ ഉരുട്ടിക്കൊലയ്ക്കു വിധേയനായ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. ഉരുട്ടിക്കൊലക്കേസില്‍ പങ്കുണ്ടെന്നു തെളിഞ്ഞ രണ്ടു പൊലീസുകാര്‍ക്കു വധശിക്ഷ ലഭിച്ച സാഹചര്യത്തിലാണ്  പ്രഭാവതിയമ്മ മുഖ്യമന്ത്രിയെ ഓഫിസില്‍ കാണാനെത്തിയത്.

പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്പോഴും മുഖ്യമന്ത്രിയായപ്പോഴും കേസുമായി ബന്ധപ്പെട്ടു ചെയ്ത സഹായത്തിന് പ്രഭാവതി നന്ദി അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്നും എല്ലാ പിന്തുണയും ഈ അമ്മയ്ക്ക് ഉണ്ടാവുമെന്നും പിണറായി സമൂഹമാധ്യമത്തില്‍ കുറിച്ചു. പ്രഭാവതിയ്‌ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു.

കേസിലെ ഒന്നാം പ്രതി ഇപ്പോള്‍ എഎസ്‌ഐ ആയ കെ.ജിതകുമാറിനും രണ്ടാം പ്രതി സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എസ്.വി.ശ്രീകുമാറിനുമാണു സിബിഐ പ്രത്യേക കോടതി വധശിക്ഷയും പിഴയും വിധിച്ചത്. ഇപ്പോള്‍ െ്രെകംബ്രാഞ്ച് ഡിവൈഎസ്പി ആയ ടി.അജിത്കുമാര്‍, എസ്പിമാരായി വിരമിച്ച ഇ.കെ.സാബു, ടി.കെ.ഹരിദാസ് എന്നിവര്‍ക്കു മൂന്നുവര്‍ഷം തടവും 5000 രൂപ വീതം പിഴയും വിധിച്ചിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു