കേരളം

ക്രിസ്ത്യാനികളുടെ വികാരം വ്രണപ്പെടും; വനിതാ കമ്മീഷനെതിരെ കെസിബിസി പ്രധാനമന്ത്രിക്ക് കത്തയച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാകമ്മീഷന്റെ ശുപാര്‍ശയ്‌ക്കെതിരെ കെസിബിസി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. വനിതാ കമ്മീഷന്റെ ശുപാര്‍ശ തള്ളണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. ക്രിസ്ത്യാനികളുടെ വികാരം വ്രണപ്പെടുത്തുന്നതാണ് വനിതാകമ്മീഷന്റെ നിര്‍ദ്ദേശമെന്നും കത്തില്‍ പറയുന്നു.

കുമ്പസാരം നിരോധിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ കേന്ദ്ര് ആഭ്യന്ത്ര മന്ത്രാലയത്തോടു ശുപാര്‍ശ ചെയ്തിരുന്നു. കുമ്പസാരത്തിലൂടെ സ്ത്രീകള്‍ ബ്ലാക് മെയില്‍ ചെയ്യപ്പെടുന്നു എന്നു ചൂണ്ടിക്കാട്ടിയായിരുന്നു വനിതാ കമ്മിഷന്റെ ശുപാര്‍ശ. കുമ്പസാരവുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ വനിതാ കമ്മീഷന് ലഭിച്ചിട്ടുണ്ടെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

വനിതാ കമ്മീഷന്റെ നിര്‍ദ്ദേശത്തിനെതിരെ ദേശീയ ന്യൂനപക്ഷ കമ്മീഷനും പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ചിട്ടുണ്ട്. ഭരണ ഉറപ്പു നല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യത്തിന് എതിരാണ് വനിതാ കമ്മിഷന്റെ ശുപാര്‍ശയെന്നാണ് ന്യൂനപക്ഷ കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)