കേരളം

ചരിത്രകാരന്‍ ടിഎച്ച്പി ചെന്താരശ്ശേരി അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രമുഖ ചരിത്രകാന്‍ ടി.എച്ച്.പി ചെന്താരശ്ശേരി അന്തരിച്ചു. 90 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യശ്വാസം വലിച്ചത്. ടി ഹീരാ പ്രസാദ് എന്നാണ് യഥാര്‍ഥ പേര്.  
 
മഹാത്മാ അയ്യങ്കാളിയുടെ ജീവചരിത്രം മലയാളത്തില്‍ ആദ്യമായി എഴുതിയത് ടി എച്ച് പി ചെന്താരശ്ശേരിയാണ്. തുടര്‍ന്ന് ഡോ. അംബേദ്കര്‍, പൊയ്കയില്‍ അപ്പച്ചന്‍, പാമ്പാടി ജോണ്‍ ജോസഫ്, സ്വാമി ആനന്ദതീര്‍ത്ഥന്‍ എന്നിവരെക്കുറിച്ചും എഴുതി. കേരളത്തെ കുറിച്ചുള്ള നിരവധി ചരിത്ര പുസ്തകങ്ങളും അദ്ദേഹം രചിച്ചു. അംബേദ്കര്‍, അയ്യങ്കാളി എന്നിവരെക്കുറിച്ച് ഇംഗ്ലീഷിലും അദ്ദേഹം പുസ്തകങ്ങള്‍ രചിച്ചു. നോവല്‍, നാടകം, യാത്രാവിവരണം എന്നീ മേഖലകളിലും അദ്ദേഹത്തിന്റെ രചനകള്‍ ഉണ്ടായിട്ടുണ്ട്. 
 
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, നാഷണല്‍ ദളിത് സാഹിത്യ അവാര്‍ഡ്, അംബേദ്കര്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ചെന്താരശ്ശേരിയെ തേടി എത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു