കേരളം

ജലനിരപ്പുയര്‍ന്നു, പീച്ചി ഡാം ഇന്നു തുറക്കും; ജാഗ്രതാ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും. ഉച്ചയ്ക്കു രണ്ടിനു ഷട്ടറുകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഷട്ടറുകള്‍ തുറക്കുന്നതിനാല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നാലു വര്‍ഷത്തിനു ശേഷമാണ് പീച്ചി ഡാമില്‍ ജലനിരപ്പ് പരമാവധിയില്‍ എത്തുന്നത്. ജലനിരപ്പ് 78.9 മീറ്ററിലെത്തി. 79.25 മീറ്ററാണ് പീച്ചി ഡാമിന്റെ സംഭരണശേഷി. 

കനത്ത മഴ പെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ മിക്ക ഡാമുകളും സംഭരണശേഷിയുടെ പരമാവധിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇടമലയാര്‍ ഡാം തുറക്കേണ്ടി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ കൂടി മഴ തുടര്‍ന്നാല്‍ ഇടുക്കി ഡാമും തുറക്കേണ്ടിവരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ