കേരളം

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി; നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്.  വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. 

മണ്ണന്തല കേരളാദിത്യപുരത്ത് വെളളിയാഴ്ച വൈകീട്ടാണ് സംഭവം. നാലാഞ്ചിറ സര്‍വ്വോദയ വിദ്യാലയത്തിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ കടയില്‍ കുടുങ്ങിയ ഡ്രൈവറെ പുറത്തെത്തിച്ചു. നിലവില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. അമിത വേഗതയില്‍ വന്ന വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. ബസില്‍ എത്ര കുട്ടികള്‍ ഉണ്ടായിരുന്നു എന്നതിനെ സംബന്ധിച്ച പൂര്‍ണ കണക്കുകള്‍ ലഭ്യമല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച