കേരളം

കാണാതായ പെണ്‍കുട്ടിയുമായി മടങ്ങിയ പൊലീസ് സംഘം അപകടത്തില്‍പ്പെട്ടു, യുവതി ഉള്‍പ്പെടെ മൂന്ന് മരണം

സമകാലിക മലയാളം ഡെസ്ക്

അമ്പലപ്പുഴ: കരൂരില്‍ പൊലീസ് വാഹനം കണ്ടെയ്‌നര്‍ ലോറിയുമായി
കൂട്ടിയിടിച്ച് വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കൊട്ടിയത്ത് നിന്നും കാണാതായ ഹസീനയെ തിരികെ കൊണ്ടു വരുമ്പോഴായിരുന്നു അപകടം.

കൊട്ടിയം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീകല, ഡ്രൈവര്‍ നൗഫല്‍ എന്നിവരാണ് മരിച്ചത്, ഹസീന എന്നിവരാണ് മരിച്ചത്. ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. 

വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. ഹസീനയെ കണ്ടെത്തിയെന്ന വിവരം അങ്കമാലി പൊലീസ് കൊട്ടിയം പൊലീസിനെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ കസ്റ്റഡിയില്‍ എടുക്കാന്‍ പോയതായിരുന്നു പൊലീസ് സംഘം. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു