കേരളം

മാധ്യമങ്ങള്‍ മാര്‍ഗ തടസമുണ്ടാക്കുന്നു, നിയന്ത്രിക്കാന്‍ നീക്കം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മന്ത്രിമാര്‍ സെക്രട്ടറിയേറ്റിലെ സ്വന്തം ഓഫീസുകളില്‍ വെച്ച് വാര്‍ത്താ സമ്മേളനം നടത്തുന്നതിന് നിയന്ത്രണം വരുന്നു. സെക്രട്ടറിയേറ്റില്‍ ആധുനിക സൗകര്യമുള്ള മീഡിയാ റൂമില്‍ മാത്രമായിരിക്കും ഇനി വാര്‍ത്താ സമ്മേളനം നടത്തുന്നതിനുള്ള അനുമതി. 

സെക്രട്ടറിമാരടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗതടസം നേരിടുന്നു എന്നത് ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം വരുന്നത്. ലോറി ഉടമകളുമായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ ചര്‍ച്ച നടത്തിയതിന് ശേഷം മന്ത്രി സ്വന്തം ഓഫീസില്‍ വാര്‍ത്താ സമ്മേളനം വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. ചര്‍ച്ച കഴിഞ്ഞ് ലോറി ഉടമകളും സെക്രട്ടറിയേറ്റ് പടിക്കല്‍ വെച്ച് മാധ്യമങ്ങളോട് തങ്ങളുടെ നിലപാട് വിശദീകരിച്ചു. 

ഈ സമയം സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗതടസം ഉണ്ടായി എന്നാണ് ആരോപണം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു സെക്രട്ടറിയേറ്റില്‍ മീഡിയാ റൂം സജ്ജീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ