കേരളം

കാക്കനാട് ഫ്ലാറ്റില്‍ കുടുങ്ങി ഒന്നര വയസുകാരന്‍, സാഹസീകമായി രക്ഷപെടുത്തി ഫയര്‍ഫോഴ്‌സ്‌

സമകാലിക മലയാളം ഡെസ്ക്

കാക്കനാട്: അടുക്കള മാലിന്യം കളയാന്‍ അമ്മ പുറത്തേക്കിറങ്ങിയതായിരുന്നു. ശക്തമായ കാറ്റില്‍ ഓട്ടോമാറ്റിക് വാതില്‍ തനിയെ അടഞ്ഞു ലോക്കായി. പതിനഞ്ചാം നിലയിലെ ഫഌറ്റിനുള്ളില്‍ ഒന്നര വയസുകാരന്‍ കുടുങ്ങുകയായിരുന്നു. 

ഒടുവില്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് കുഞ്ഞിനെ രക്ഷിച്ചത്. കാക്കനാട് അത്താണിയില്‍ പുറവങ്കരയിലെ ഫഌറ്റിലായിരുന്നു സംഭവം. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് അമ്മയും മറ്റ് താമസക്കാരും ഓടിയെത്തി എങ്കിലും ഒന്നും ചെയ്യാനായില്ല. വെള്ളിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. 

സംഭവം അറിഞ്ഞ് തൃക്കാക്കരയില്‍ നിന്നും അഗ്നിശമനസേനയുടെ യൂണിറ്റെത്തി. വാതിലിനോട് ചേര്‍ന്നു നിന്ന് കുട്ടി കരഞ്ഞതിനാല്‍ വാതില്‍ പൊളിച്ച് അകത്തേക്ക് കടക്കാന്‍ സാധിച്ചില്ല. ഇതോടെ വെന്റിലേറ്ററിലൂടെ സാഹസീകമായി ഫഌറ്റിനുള്ളിലേക്ക് കടക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം