കേരളം

ദുരന്തമുഖത്തു കുട്ടനാടിന് കൈത്താങ്ങായി മേജര്‍ രവിയും

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ദുരന്തമുഖത്തു കുട്ടനാടിന് കൈത്താങ്ങായി മേജര്‍ രവിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷനും(ഐ ആം). വെള്ളപ്പൊക്കത്തിലമര്‍ന്ന കുട്ടനാടിലെ ജനങ്ങള്‍ക്ക് അടിയന്തിര സഹായം എത്തിക്കുന്നതിന്റെ ഭാഗമായി നിത്യോപയോഗ സാധനങ്ങളും, രോഗാണുമുക്ത മരുന്നുകളും, പ്രഥമ ശുശ്രുഷ സാമഗ്രികളും ക്യാമ്പില്‍ എത്തിക്കുകയാണ് ഐ ആം. ഐ ആമിന്റെ സ്‌റ്റേറ്റ് ചീഫ് പാട്രണ്‍ മേജര്‍ രവിയുടെ വസതിയില്‍ വെച്ച് ചേര്‍ന്ന അടിയന്തിര കമ്മറ്റിയിലാണ് സഹായമെത്തിക്കാനുള്ള തീരുമാനം കൈകൊണ്ടത്. 

മേജര്‍ രവിയുടെ നേതൃത്വത്തില്‍ സംഘടനാ നേതാക്കളും അംഗങ്ങളും ചേര്‍ന്ന് സഹായം ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാനാണ് തീരുമാനം. അടിയന്തിര കമ്മറ്റിയില്‍ അഡ്വക്കേറ്റ് രാജീവ് രാജധാനി, എന്‍.ആര്‍.ജി പിള്ള, സ്വാമി മുക്താനന്ദജി മഹാരാജ്, ബിന്ദു, പ്രിയ, കോശി ജോര്‍ജ്, ഷിബു മുതുവിളക്കാട്, ഹരി ശൂരനാട്, ഉമേഷ് കൃഷ്ണന്‍, ഉണ്ണികൃഷ്ണ പിള്ള എന്നിവര്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു