കേരളം

പൊലീസ് തടഞ്ഞു; രക്ഷപ്പെടാനായി പുഴയിലേക്ക് ചാടിയ മണല്‍ കടത്തു സംഘത്തിലെ ഒരാളെ കാണാതായി

സമകാലിക മലയാളം ഡെസ്ക്

തിരൂര്‍; പൊലീസിനെ പേടിച്ച് പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ മണല്‍ കടത്തു സംഘത്തിലെ ഒരാളെ കാണാതായി. മാത്തൂര്‍ സ്വദേശി പുളിക്കല്‍ മന്‍സൂറിനെയാണ് കാണാതായത്. ഇന്നലെ രാവിലെ ഏഴു മണിയോടെയാണ് തിരൂര്‍ ചമ്രവട്ടം പാലത്തിലാണ് സംഭവമുണ്ടാകുന്നത്. 

പൊലീസുകാര്‍ ചമ്രവട്ടം പാലത്തില്‍വെച്ച് മണല്‍ കടത്തുകത്തുകാരുടെ ലോറി തടഞ്ഞു. അപ്പോള്‍ പേടിച്ച് ലോറിയിലുണ്ടായിരുന്ന രണ്ടു പേര്‍ പുഴയിലേക്ക് ചാടി. ഇതില്‍ അത്താണി പടി സ്വദേശി ബാവ നീന്തി രക്ഷപെട്ടു. മന്‍സൂര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇയാള്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

എട്ട് മണിയോടെ ഫയര്‍ ഫോഴ്‌സിന്റേ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചു. ഇടയ്ക്ക് രക്ഷാപ്രവര്‍ത്തനം ര്യക്ഷമമെല്ലെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു.  ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ താഴ്ത്തിയതിനു ശേഷമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. തിരൂരില്‍ നിന്നും പൊന്നാനിയില്‍ നിന്നും മുങ്ങല്‍ വിദഗ്ദരും തിരച്ചിലിനായെത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍