കേരളം

സ്വവര്‍ഗ ലൈംഗികതയ്ക്കായി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ തിരുവനന്തപുരം സ്വദേശിനി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


മാവേലിക്കര: മാവേലിക്കര സ്വദേശിനിയായ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ കേസില്‍ തിരുവനന്തപുരം സ്വദേശിനി അറസ്റ്റില്‍. 25കാരിയായ ജലീറ്റ ജോയ് എന്ന യുവതിയാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്. 

ബംഗളൂരുവില്‍ താമസമാക്കിയ പെണ്‍കുട്ടിയും ജലീറ്റയും ഇവിടെവച്ചാണ് കണ്ടുമുട്ടുന്നത്. തന്റെ ജേഷ്ഠനാണെന്ന് പറഞ്ഞ് ജലീറ്റ ഒരു യുവാവിനെ പരിചയപ്പെടുത്തുകയും പിന്നീട് പെണ്‍കുട്ടിയെ വിവാഹം ആലോചിക്കുകയും ചെയ്തു. എന്നാല്‍ യുവാവിനെ ഇതിനുശേഷം കാണാതാകുകയായിരുന്നു. നാട്ടിലേക്ക് മടങ്ങിപോന്ന പെണ്‍കുട്ടിയെ തിരികെ ബംഗളൂരുവിലെത്താന്‍ ജലീറ്റ നിര്‍ബന്ധിച്ചു. പെണ്‍കുട്ടി വഴങ്ങുന്നില്ലെന്ന് കണ്ടതോടെ തന്റെ പക്കലിരുന്ന ബ്ലാങ്ക്‌ചെക്കില്‍ അഞ്ച് ലക്ഷം രൂപ എഴുതി കേസ് നല്‍കി. 

കഴിഞ്ഞമാസം 21ന് ബംഗളൂരുവില്‍ നിന്ന് മാവേലിക്കരയിലെത്തിയ ജലീറ്റ ചെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കൂട്ടികൊണ്ടുപോകുകയായിരുന്നു. കൊച്ചിയിലെത്തി വിമാനമാര്‍ഗം മുംബൈയിലേക്കും പിന്നീട് ഗുജറാത്തിലേക്കുമാണ് ഇവര്‍ പെണ്‍കുട്ടിയെ കൊണ്ടുപോയത്. ഗുജറീത്തിലെ സത്പുരയില്‍ രണ്ട് മലയാളി യുവതികള്‍ക്കൊപ്പം പെണ്‍കുട്ടിയെ താമസിപ്പിക്കുകയായിരുന്നു. 

അന്വേഷണത്തെക്കുറിച്ച് അറിഞ്ഞതോടെ ഈ മാസം 24-ാം തിയതി പെണ്‍കുട്ടിയെ ഒരു അഭിഭാഷകനൊപ്പം മാവേലിക്കരയിലേക്ക് അയച്ചു. നാട്ടിലെത്തിയ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം പൊലീസ് സംഘം ബംഗളൂരുവില്‍ നിന്ന് ജലീറ്റയെ അറസ്റ്റ് ചെയുകയായിരുന്നു. സ്വവര്‍ഗ ലൈംഗികതയോട് താല്‍പര്യമുള്ള ജലീറ്റ ഈ താല്‍പര്യം മുന്‍നിര്‍ത്തി തന്നെ ഭീഷണിപ്പെടുത്തിയെന്നും ഇതാണ് തന്നെ തട്ടികൊണ്ടുപോകാന്‍ കാരണമെന്നും പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി. അറസ്റ്റിലായ യുവതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ

''ഞാന്‍ വണ്ടിയുടെ മുന്നില്‍ കയറിനിന്നു, അവരില്ലാതെ പോവാന്‍ പറ്റില്ല''

ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടര്‍ തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു