കേരളം

അഭിമന്യു കൊല്ലപ്പെട്ടിട്ട് ഒരുമാസം: ഇനി പിടികൂടാനുള്ളത് പത്തു പ്രതികളെ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ്  അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയിട്ട് ഇന്ന് ഒരു മാസം തികയുന്നു. ഇതുവരെ പതിനഞ്ചിലേറെ പ്രതികളെ പൊലീസ് അറസ്റ്റുചെയ്തു. പത്ത് പ്രതികളെ പിടികൂടാനുമുണ്ട്.

ജൂലായ് ഒന്നിന് രാത്രിയിലാണ് മഹാരാജാസ് കോളേജിലെ ചുവരെഴുത്ത് മായ്ച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്. ആക്രമണത്തിനിടെ അഭിമന്യുവിനൊപ്പമുണ്ടായിരുന്ന അര്‍ജുനും കുത്തേറ്റിരുന്നു. കാമ്പസ് ഫ്രണ്ട്  എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ പ്രതികളെ പൊലീസ് കേരളത്തിനകത്തും പുറത്തും നടത്തിയ അന്വേഷണത്തില്‍ പിടികൂടിയെങ്കിലും അഭിമന്യുവിനെ കുത്തി വീഴ്ത്തിയതാരെന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.

കേസിലെ മുഖ്യ പ്രതികളായ പള്ളുരുത്തി സ്വദേശി സനീഷ്, കണ്ണൂര്‍ സ്വദേശിയും ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദ് റിഫ എന്നിവരെ ആഗസ്റ്റ് നാലുവരെ ചോദ്യം ചെയ്യാന്‍ പൊലീസ് കസ്റ്റഡിയില്‍ കോടതി വിട്ടുകൊടുത്തു. മുഹമ്മദ് റിഫയാണ് ആക്രമണത്തിനുള്ള സംഘത്തെ സംഘടിപ്പിച്ചതെന്നും സനീഷ് കത്തിയുമായാണ് ആക്രമണത്തിന് എത്തിയതെന്നും പൊലീസ് നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സനീഷിനൊപ്പം അക്രമി സംഘത്തിലുണ്ടായിരുന്നവര്‍ ഉരുട്ടിയ മരവടി, കത്തി തുടങ്ങിയ ആയുധങ്ങള്‍ കൈവശം വച്ചിരുന്നെന്നും പൊലീസ് വിശദീകരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം