കേരളം

വീടിന് തീപിടിച്ചു: മുറിയില്‍ സൂക്ഷിച്ച രണ്ട് ലക്ഷം രൂപ കത്തിനശിച്ചു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ ഇടയിലെപ്പീടികയ്ക്ക് സമീപം വീടിന് തീപിടിച്ച് രണ്ട് ലക്ഷം രൂപ കത്തിപ്പോയി. കെപി അഹമ്മദ് എന്നയാളുടെ വൈറ്റ് ഹൗസ് എന്ന വീടിനാണ് തീപിടിച്ചത്. വീടിന്റെ ഒരു കിടപ്പുമുറി പൂര്‍ണ്ണമായും കത്തിനശിച്ചു. മുറിയില്‍ സൂക്ഷിച്ചിരുന്ന പണമാണ് കത്തിപ്പോയത്. കൂടാതെ ഡ്രോയിങ് റൂമിലെ ഫര്‍ണീച്ചറുകള്‍ക്കും തറയിലെ ടൈലുകള്‍ക്കും കേടുപാടുകള്‍ പറ്റി.

സമീപവാസികളാണ് വീടിന്റെ മുകളിലെ നിലയില്‍ നിന്നും തീയും പുകയും വരുന്നത് വീട്ടുകാരെ അറിയിച്ചത്. അഹമ്മദും ഭാര്യയും വീടിന്റെ താഴത്തെ നിലയിലുണ്ടായിരുന്നു. ഇരിട്ടിയിലെ കച്ചവടക്കാരനാണ് അഹമമ്മദ്. ആര്‍ക്കും അപകടം പറ്റിയിട്ടില്ല. പക്ഷേ ആളിക്കത്തിയ തീയണയ്ക്കാന്‍ അഗ്നിശമനസേനയും നാട്ടുകാരും കിണഞ്ഞ് ശ്രമിച്ചു. വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണം. പണം കൂടാതെ അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍