കേരളം

നിപ്പാ: പിഎസ്‌സി പരീക്ഷകള്‍ മാറ്റി; ആയിരത്തോളംപേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിപ്പാ വൈറസ് ബാധക്കെകതിരെയുള്ള മുന്‍കരുതലിന്റെ ഭാഗമായി പിഎസ്‌സി ഈ മാസം പതിനാറ് വരെ നടത്താനിരുന്ന എഴുത്തുപരീക്ഷകള്‍ മാറ്റി. ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. 

നേരത്തെ സിവില്‍ പൊലീസ് പരീക്ഷയും മാറ്റിവച്ചിരുന്നു. വൈറസ് പടര്‍ന്നുപിടിക്കുന്ന കോഴിക്കോട് ജില്ലയില്‍ സ്‌കൂള്‍ തുറക്കുന്നതുള്‍പ്പെടെ നീട്ടിവച്ചിരിക്കുകയാണ്. 17 പേരുടെ ജീവനെടുത്ത രോഗലക്ഷണങ്ങളുമായി സംസ്ഥാനത്ത് ആയിരത്തോളം പേര്‍ നിരീക്ഷണത്തിലാണ്. 

നിപ്പാ രണ്ടാംഘട്ടം പ്രതീക്ഷിച്ചിരുന്നതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ബാലുശേരി ആശുപത്രിയില്‍ സ്വീകരിച്ചത് കരുതല്‍ നടപടിയാണെന്നും മന്ത്രി വ്യക്തമാക്കി. ഓസ്‌ട്രേലിയന്‍ മരുന്നുകള്‍ പ്രയോഗിക്കാന്‍ വിദഗ്ധ സംഘം എത്തുമെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി