കേരളം

കെവിന്‍ രക്ഷപ്പെട്ടെന്ന് എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കി,പൊലീസ് സ്റ്റേഷനില്‍ നടന്ന കാര്യങ്ങള്‍ മറച്ചുവച്ചു; ദുരഭിമാനക്കൊലയില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന് ഗുരുതര വീഴ്ച

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പ്രണയിച്ചതിന്റെ പേരില്‍ കെവിനെ വധുവിന്റെ കുടുംബം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിനും വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. കെവിനെ തട്ടിക്കൊണ്ടുപോയ സംഭവം ഗൗരവത്തോടെ സമീപിക്കാതെ സ്്‌പെഷ്യല്‍ ബ്രാഞ്ച് എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കിയെന്നാണ് പുറത്തുവരുന്ന വിവരം. കുടുംബപ്രശ്‌നമെന്ന നിലയില്‍ ലഘൂകരിച്ചാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പിക്ക് റിപ്പോര്‍ട്ട്് നല്‍കിയത്.  തട്ടിക്കൊണ്ടുപോയ സംഘത്തില്‍ നിന്നും ഒരാള്‍ രക്ഷപ്പെടുകയും മറ്റേയാള്‍ തിരിച്ചുവരുകയും ചെയ്തു എന്ന് കാണിച്ച് സംഭവത്തെ സ്‌പെഷ്യല്‍ ബ്രാഞ്ച് നിസാരവത്കരിച്ചു.  തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ നടന്ന സംഭവവികാസങ്ങളും സ്‌പെഷ്യല്‍ ബ്രാഞ്ച് മറച്ചുവെച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.ഇതുപ്രകാരമാണ് എസ്പി മുഖ്യമന്ത്രിക്ക് വിവരങ്ങള്‍ കൈമാറിയത്.

കെവിനെ തട്ടിക്കൊണ്ടുപോയ വിവരം പുറത്തുവന്ന ഉടന്‍ തന്നെ മുഖ്യമന്ത്രി സംഭവത്തെക്കുറിച്ച് അന്വേഷിച്ചു എന്ന വാര്‍ത്ത ഇന്നലെ പുറത്തുവന്നിരുന്നു. സംഭവത്തെ കുറിച്ച് അന്ന് കോട്ടയം എസ്പിയായിരുന്ന മുഹമ്മദ് റഫീഖിനോട് മുഖ്യമന്ത്രി ആരാഞ്ഞിരുന്നു.എന്നാല്‍ ഡിവൈഎസ്പിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ട് എന്ന് പറഞ്ഞ് മുഖ്യമന്ത്രിയെ മുഹമ്മദ് റഫീഖ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എസ്പിയുടെ വീഴ്ച ചൂണ്ടിക്കാട്ടി മുഹമ്മദ് റഫീഖിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

അതേസമയം മുഖ്യമന്ത്രി സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് തൊട്ടുമുമ്പാണ് താന്‍ വിവരം അറിഞ്ഞതെന്ന് പറഞ്ഞ് മുഹമ്മദ് റഫീഖ് വീഴ്ച നിഷേധിച്ചു.  പൊലീസുകാരടക്കം തിരോധാന വിഷയം തന്നോട് മറച്ചുവയ്ക്കുകയായിരുന്നുവെന്ന് മുന്‍ എസ്പി  മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന് വീഴ്ച സംഭവിച്ചതായുളള റിപ്പോര്‍ട്ട് പുറത്തുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു