കേരളം

കെവിന്റെ കൊലപാതകത്തില്‍ ഉന്നതര്‍ക്ക് പങ്ക്; കേസ് സിബിഐ അന്വേഷിക്കണം: കണ്ണന്താനം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കെവിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. പോലീസുകാര്‍ പ്രതികളായ കേസായതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു എ.എസ്.ഐ മാത്രം വിചാരിച്ചാല്‍ കോട്ടയത്ത് നിന്ന് ഒരാളെ കടത്തികൊണ്ടു പോകാന്‍ കഴിയുമെന്ന് കരുതുന്നില്ല. ഇതില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേസ് കേരളാ പൊലീസ് അന്വേഷി്കകുന്നതിന് പകരം സിബിഐയ്ക്ക് വിടണമെന്ന് അദ്ദേഹം പറഞ്ഞു. 

കേസില്‍ കോട്ടയം എസ്.പിക്ക് ഉള്‍പ്പെടെ ബന്ധമുണ്ടെന്നാണ് കേള്‍ക്കുന്നത്. അതില്‍ എത്രമാത്രം ശരിയുണ്ടെന്ന് അറിയില്ല. അതുകൊണ്ട് തന്നെ വിശദമായ അന്വേഷണം ആവശ്യമാണെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. കോട്ടയത്തെത്ത് കെവിന്റെ ഭാര്യ നീനുവിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി