കേരളം

നിപ്പാ വൈറസ്: തലശ്ശേരി കോടതിയിലും നിയന്ത്രണം; ആരോഗ്യ,സാങ്കേതിക സര്‍വകലാശാലകള്‍ പരീക്ഷ മാറ്റി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നിപ്പാ വൈറസ് ബാധയെത്തുടര്‍ന്നുള്ള മുന്‍കരുതലിന്റെ ഭാഗമായി തലശ്ശേരി കോടതിയിലും നിയന്ത്രണമേര്‍പ്പെടുത്താന്‍ ധാരണ. ഒരാഴ്ചത്തേക്ക് കോടതി പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ധാരണയായി. ജില്ല മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരൂമാനം. 

ജൂണ്‍ നാലുമുതല്‍ ആരോഗ്യസര്‍വകലാശാല നടത്താനിരുന്ന എല്ലാ തീയറി പരീക്ഷകളും മാറ്റിവച്ചു. കോഴിക്കോട്,മലപ്പുറം,വയനാട് ജില്ലകളില്‍ നടത്താനിരുന്ന പ്രാക്ടിക്കല്‍ പരീക്ഷകളും മാറ്റിവച്ചു. സാങ്കേതിക സര്‍വകലാശാല പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. 

നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് കോഴിക്കോട് ജില്ലാ കോടതി ജീവനക്കാരന്‍ മരിച്ച സാഹചര്യത്തില്‍ കോടതി സമുച്ചയത്തില്‍ തിരക്ക് ഏറെയുള്ള കോടതികളുടെ പ്രവര്‍ത്തനം ജൂണ്‍ ആറ് വരെ നിറുത്തി വെക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ