കേരളം

സ്വന്തം ബൂത്തില്‍ ഞാന്‍ ഇതുവരെ പുറകോട്ട് പോയിട്ടില്ല;ചെന്നിത്തലയെ പരിഹസിച്ച് മുരളീധരന്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് തോല്‍വിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരോക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍. സ്വന്തം ബൂത്തില്‍ താന്‍ താന്‍ ഒരിക്കലും പിന്നോട്ട് പോയിട്ടില്ലെന്ന് ചെന്നിത്തലയെ മുരളീധരന്‍ പരിഹസിച്ചു.  പഞ്ചായത്തിലും കോര്‍പ്പറേഷനിലും പിന്നോട്ടുപോയപ്പോഴും സ്വന്തം ബൂത്തില്‍ താന്‍ ഒരിക്കലും പിന്നോട്ടുപോയിട്ടില്ലെന്ന് മുരളീധരന്‍ പറഞ്ഞു.ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ ചെന്നിത്തലയുടെ ബൂത്തില്‍ കോണ്‍ഗ്രസ് പുറകോട്ട് പോയിരുന്നു.

പ്രവര്‍ത്തനശൈലിയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ഭാവിയിലും ചെങ്ങന്നൂര്‍ ആവര്‍ത്തിക്കുമെന്ന് മുരളീധരന്‍ മുന്നറിയിപ്പ് നല്‍കി. ചെങ്ങന്നൂരിലേത് ഗൗരവമേറിയ പരാജയമാണ്. ഇത് പാര്‍ട്ടി നേതൃത്വം പരിശോധിക്കണം. ചെങ്ങന്നൂര്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാന നേതൃത്വം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും കെ മുരളീധരന്‍ താക്കീത് നല്‍കി.

താഴെത്തട്ടില്‍ പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണം. അല്ലാത്തപക്ഷം എന്തു എച്ചുകെട്ടിയാലും ഫലമുണ്ടാകില്ല. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് ഗ്രൂപ്പ് നേതൃത്വം സ്വീകരിക്കുന്നതെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തന്നെ ഒരു സ്ഥാനത്തേയ്ക്കും പരിഗണിക്കേണ്ടതില്ലെന്ന് , കെപിസിസി അധ്യക്ഷസ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായി മുരളീധരന്‍ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഒരു സ്ഥാനത്തേയ്ക്കുമില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം