കേരളം

നിപ്പാ: മൂന്നാംഘട്ടത്തില്‍ രോഗബാധയ്ക്ക് സാധ്യതയില്ല: മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ.അരുണ്‍കുമാര്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നിപ്പാ ബാധയ്ക്ക് രണ്ടാം ഘട്ടത്തോടെ ശക്തി കുറയുമെന്നും മൂന്നാംഘട്ടത്തില്‍ രോഗബാധയ്ക്ക് സാധ്യതയില്ലെന്നും മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. ജി അരുണ്‍കുമാര്‍. വൈറസ് സ്രോതസ്സില്‍ നിന്ന് നേരിട്ട് രോഗബാധയേറ്റവരാണ് ആദ്യഘട്ടത്തില്‍ നിപ്പാ വൈറസ് മൂലം മരിച്ചത്. ഇവരില്‍ നിന്ന് രോഗം പകര്‍ന്നവരാണ് രണ്ടാംഘട്ടത്തില്‍ മരിച്ചത്. ഈ ഘട്ടത്തില്‍ രോഗബാധ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.

രോഗബാധയേറ്റവരെയെല്ലാം ഐസൊലേഷന്‍ വാര്‍ഡുകളിലാണ് പ്രവേശിപ്പിച്ചത്. രോഗം കടുത്തുനില്‍ക്കുന്ന സമയത്ത് രോഗിയുമായി മറ്റുളളവര്‍ക്ക് നേരിട്ട് ബന്ധപ്പെടാനുളള അവസരം കുറവായിരുന്നു. രോഗം മൂര്‍ഛിച്ചുനില്‍ക്കുമ്പോഴാണ് നിപ്പാ വൈറസ് മറ്റൊരാളിലേക്ക് പകരുന്നത്. അതുകൊണ്ട് രണ്ടാംഘട്ടത്തിലെ രോഗികളില്‍ നിന്ന് രോഗം പടരാനുളള സാധ്യത തീരെയില്ല. രണ്ടാംഘട്ടത്തില്‍ നിപ്പാ ബാധിച്ച എല്ലാവരെയും നിരീക്ഷണത്തില്‍ കൊണ്ടുവന്നതായി ഉറപ്പിച്ചാല്‍ ആശങ്കകള്‍ അവസാനിക്കുമെന്നും അരുണ്‍കുമാര്‍ പറഞ്ഞു.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും പ്രസ്‌ക്ലബും സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു