കേരളം

'പാര്‍ട്ടി പറഞ്ഞാല്‍ മാറാം'; യുവാക്കളുടെ അവസരത്തിന് തടസ്സമാകില്ലെന്ന് പി.ജെ കുര്യന്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി; രാജ്യസഭാ സീറ്റിന്റെ പേരില്‍ കോണ്‍ഗ്രസില്‍ കലാപം ശക്തമായതിനെത്തുടര്‍ന്ന് നിലപാട് വ്യക്തമാക്കി പി.ജെ. കുര്യന്‍ രംഗത്ത്. പാര്‍ട്ടി പറഞ്ഞാല്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍നിന്നു മാറിനില്‍ക്കാമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ വ്യക്തമാക്കി. യുവാക്കളുടെ അവസരത്തിനു താന്‍ തടസ്സമല്ല. അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുന്നു. ചെങ്ങന്നൂരിലേത് വലിയ തോല്‍വിയാണ്. കാരണം പാര്‍ട്ടി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി.ജെ. കുര്യനെതിരേ കോണ്‍ഗ്രസിലെ യുവനേതാക്കള്‍ ഒന്നടങ്കം രംഗത്തെത്തിയതോടെയാണ് പ്രതികരണം. പ്രായമായ ആളുകളെ മാറ്റി യുവാക്കളെ രാജ്യസഭയിലേക്ക് കൊണ്ടുപോകണമെന്നാണ് യുവനിരയുടെ ആവശ്യം. പി.ജെ കുര്യനെതിരേ വി.ടി. ബല്‍റാം, ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, റോജി എം. ജോണ്‍, അനില്‍ അക്കര തുടങ്ങിയവരാണ് രംഗത്തെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍