കേരളം

രാജ്യസഭയെ വൃദ്ധസദനമായി കാണരുത്,മരണം വരെ സഭയില്‍ തുടരണമെന്ന് നേര്‍ച്ചയുളളവര്‍ പാര്‍ട്ടിയുടെ ശാപം; കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തി യുവനേതാക്കള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാജ്യസഭ സീറ്റിനെ ചൊല്ലി യുവനേതാക്കള്‍ കോണ്‍ഗ്രസില്‍ ഉയര്‍ത്തിയ കലാപക്കൊടി പടരുന്നു. പി ജെ കുര്യനെതിരായ നീക്കത്തില്‍ വി ടി ബല്‍റാമിനും ഷാഫി പറമ്പിലിനും പിന്നാലെ ഹൈബി ഈഡനും റോജി എം ജോണും അനില്‍ അനില്‍ അക്കരെയും രംഗത്തുവന്നു. പി ജെ കുര്യന്‍ രാജ്യസഭ സീറ്റില്‍ നിന്നും വിട്ടുനില്‍ക്കണം. പുതുമുഖങ്ങളെയും യുവാക്കളെയും പരിഗണിക്കണമെന്നും യുവനേതാക്കള്‍ ആവശ്യപ്പെട്ടു. 

രാജ്യസഭയെ വൃദ്ധസദനമായി കാണരുതെന്നാണ് ഹൈബിയുടെ വിമര്‍ശനം. നേതാക്കന്‍മാരുടെ കണ്‍സോര്‍ഷ്യമായി പാര്‍ട്ടി മാറി. പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങള്‍ക്കപ്പുറം വ്യക്തികളുടെ താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം കൊടുക്കുന്നതെന്നും ഹൈബി തുറന്നടിച്ചു.

മരണം വരെ പാര്‍ലമെന്റിലോ അസംബ്ലിയിലോ വേണമെന്ന് നേര്‍ച്ചയുളളവര്‍ കോണ്‍ഗ്രസിന്റെ ശാപമാണെന്ന് റോജിയും തുറന്നടിച്ചു. പല പാര്‍ട്ടി സ്ഥാനങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. അവരെ മാറ്റാന്‍ പാര്‍ട്ടി തയ്യാറായില്ലെങ്കില്‍ ഈ പ്രസ്ഥാനത്തെ സ്‌നേഹിക്കുന്ന ലക്ഷകണക്കിന് പ്രവര്‍ത്തകര്‍ ഇനിയും അടങ്ങിയിരിക്കില്ല എന്നതിന്റെ സൂചനകളാണ്് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്നതെന്നും റോജി എം ജോണ്‍ പറഞ്ഞു.അതേസമയം പിജെ കുര്യന് വിശ്രമം കൊടുക്കണമെന്ന് അനില്‍ അക്കരെ എംഎല്‍എയും ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരെല്ലാം? അഗാര്‍ക്കര്‍- രോഹിത് കൂടിക്കാഴ്ച

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു