കേരളം

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ലീലാ മേനോന്‍ അന്തരിച്ചു 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രമുഖ മാധ്യമ പ്രവര്‍ത്തക ലീലാ മേനോന്‍ അന്തരിച്ചു. കൊച്ചിയില്‍ വെച്ചായിരുന്നു അന്ത്യം. 86 വയസായിരുന്നു. ഇന്ത്യന്‍ എക്‌സ് പ്രസ്, ജന്മഭൂമി തുടങ്ങിയ നിരവധി പത്രങ്ങളിലും ജോലി ചെയ്തിരുന്നു. കേരളത്തിലെ ആദ്യകാല വനിതാപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു ലീലാ മേനോന്‍

ഔട്ട്‌ലുക്ക്, ദ ഹിന്ദു, വനിത, മാധ്യമം, മലയാളം, മുതലായവയില്‍ കോളമിസ്റ്റ് ആയിരുന്നു. ജന്മഭൂമി പത്രത്തിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചിരുന്നു. നിലയ്ക്കാത്ത സിംഫണി എന്ന പേരില്‍ ആത്മകഥയും, ഹൃദയപൂര്‍വം എന്നപേരില്‍ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1932 നവംബര്‍ 10 ന് എറണാകുളം ജില്ലയില്‍ പെരുമ്പാവൂരിനു സമീപം വെങ്ങോല എന്ന ഗ്രാമത്തില്‍ ജനനം. പാലക്കാട്ട് നീലകണ്ഠന്‍ കര്‍ത്താവിന്റെയും തുമ്മാരുകുടി ജാനകിയമ്മയുടെയും ഇളയ മകള്‍. വെങ്ങോല െ്രെപമറി സ്‌കൂള്‍, പെരുമ്പാവൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍, നൈസാം കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1948 ല്‍ പോസ്‌റ്റോഫീസില്‍ ക്ലര്‍ക്കായി പിന്നെ ടെലഗ്രാഫിസ്റ്റായി 1978 വരെ ജോലി ചെയ്തു. 1978 മുതല്‍ പത്രപ്രവര്‍ത്തനരംഗത്തെത്തിയ ലീലാമേനോന്‍ കേരളത്തിലെ ആദ്യകാല വനിതാ മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു.

2007ല്‍ പുറത്തിറങ്ങിയ നിലയ്ക്കാത്ത സിംഫണി എന്ന ആത്മകഥയും ഹൃദയപൂര്‍വം എന്നപേരില്‍ ലേഖന സമാഹാവുമാണ് പ്രസിദ്ധീകരിച്ച കൃതികള്‍. ഒട്ടേറെ സ്ത്രീ പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു ലീലാ മോനോന്റെ നിലയ്ക്കാത്ത സിംഫണി എന്ന പുസ്തകം.  അവരുടെ പത്ര പ്രവര്‍ത്തന ജീവിതവുമായി ബന്ധപ്പെട്ട് ഒട്ടേറെ ജീവിതപ്രശ്‌നങ്ങള്‍ കണ്ടെത്താനും അവയെ ജനങ്ങളിലെത്തിക്കാനും പുസ്തകത്തിലുടെ അവര്‍ക്ക് കഴിഞ്ഞു. വെയിലിലല്ല തീയിലും വാടാത്ത അസാധാരണ വ്യക്തിത്വത്തിനുടമയാണ് ലീലാമേനോന്‍ എന്ന് ഒരിക്കല്‍ സുഗതകുമാരി അഭിപ്രായപ്പെട്ടിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം