കേരളം

എടപ്പാള്‍ സംഭവം: തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി, ഡിജിപിയോട് വിശദീകരണം തേടി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിയേറ്ററില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് അതൃപ്തി. പൊലീസിന്റേത് പ്രതികാര നടപടിയാണ് എന്ന് ആരോപിച്ച് വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ 
അറസ്റ്റ് നിയമപരമാണോയെന്ന് അന്വേഷിക്കാന്‍ ഡിജിപിയോട് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചു.മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം ചോദിച്ച പശ്ചാത്തലത്തില്‍ ഡിജിപി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടി.

എടപ്പാളില്‍ തിയേറ്ററിനുള്ളില്‍ അമ്മയുടെ സാന്നിധ്യത്തില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ തീയേറ്റര്‍ ഉടമ സതീഷിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ വ്യാപക ആക്ഷേപമാണ് ഉയര്‍ന്നത്. പൊലീസ് നടപടി പ്രാകൃതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പൊലീസിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്നതാണ് നടപടിയെന്നും ചെന്നിത്തല പറഞ്ഞു.

തിയേറ്റര്‍ ഉടമയെ വിമര്‍ശിച്ച് വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ രംഗത്തുവന്നതിന് പിന്നാലെയായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം. പൊലീസ് നടപടിയില്‍ അത്ഭുതം തോന്നുന്നുവെന്ന് ജോസഫൈന്‍ പ്രതികരിച്ചു. പൊലീസ് ഉടമ ശരിയായാണ് പ്രവര്‍ത്തിച്ചതെന്നും പൊലീസ് കള്ളക്കേസെടുത്തുവെന്നും അവര്‍ പറഞ്ഞു.

പൊലീസ് നടപടി തെറ്റെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ പ്രതികരിച്ചു. പൊലീസ് നടപടിയില്‍ ലജ്ജ തോന്നുന്നു. പ്രമാണിമാരുടെ തെറ്റുകള്‍ മൂടിവെയ്ക്കാന്‍ ശ്രമം നടക്കുന്നുവെന്ന സന്ദേശമാണ് ഇത് നല്‍കിയതെന്നും സെന്‍കുമാര്‍ പറഞ്ഞു.

 പൊലീസ് നടപടിക്കെതിരെ വ്യാപക ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തില്‍ തിയേറ്റര്‍ ഉടമയ്ക്കു ജാമ്യം നല്‍കി വിട്ടയച്ചിരുന്നു. സ്‌റ്റേഷന്‍ ജാമ്യത്തിലാണ് തീയറ്റര്‍ ഉടമ സതീഷിനെ വിട്ടയച്ചത്. 

പീഡന വിവരം പൊലീസിനെ അറിയിക്കാന്‍ വൈകിയതിന്റെ പേരിലാണ് സതീഷിനെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കുറ്റവും സതീഷിനെതിരെ ചുമത്തിയിട്ടുണ്ട്.

കേസിലെ മുഖ്യപ്രതികളായ മൊയ്തീന്‍ കുട്ടിക്കും കുട്ടിയുടെ മാതാവിനുമെതിരെ പോക്‌സോ ചുമത്തിയിരുന്നു. രണ്ടുപേരും ഇപ്പോള്‍ റിമാന്‍ഡിലാണ്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് തിയേറ്റര്‍ ഉടമ സിസി ടിവി ദൃശ്യങ്ങള്‍ നല്‍കിയിരുന്നു. ഇത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് ദൃശ്യങ്ങള്‍ കൈമാറിയതിനെ തിയേറ്റര്‍ ഉടമയ്ക്ക് വിവിധ കോണുകളില്‍ നിന്ന് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍