കേരളം

തിയേറ്റര്‍ ഉടമയുടെ അറസ്റ്റ്: പൊലീസ് നടപടി പ്രാകൃതമെന്ന് ചെന്നിത്തല 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: എടപ്പാളില്‍ തിയേറ്ററിനുള്ളില്‍ അമ്മയുടെ സാന്നിധ്യത്തില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ തീയേറ്റര്‍ ഉടമ സതീഷിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ വ്യാപക ആക്ഷേപം. പൊലീസ് നടപടി പ്രാകൃതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പൊലീസിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്നതാണ് നടപടിയെന്നും ചെന്നിത്തല പറഞ്ഞു.

തിയേറ്റര്‍ ഉടമയെ വിമര്‍ശിച്ച് വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ രംഗത്തുവന്നതിന് പിന്നാലെയായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം. പൊലീസ് നടപടിയില്‍ അത്ഭുതം തോന്നുന്നുവെന്ന് ജോസഫൈന്‍ പ്രതികരിച്ചു. പൊലീസ് ഉടമ ശരിയായാണ് പ്രവര്‍ത്തിച്ചതെന്നും പൊലീസ് കള്ളക്കേസെടുത്തുവെന്നും അവര്‍ പറഞ്ഞു.

പൊലീസ് നടപടി തെറ്റെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ പ്രതികരിച്ചു. പൊലീസ് നടപടിയില്‍ ലജ്ജ തോന്നുന്നു. പ്രമാണിമാരുടെ തെറ്റുകള്‍ മൂടിവെയ്ക്കാന്‍ ശ്രമം നടക്കുന്നുവെന്ന സന്ദേശമാണ് ഇത് നല്‍കിയതെന്നും സെന്‍കുമാര്‍ പറഞ്ഞു. 

അതേസമയം പൊലീസ് നടപടിക്കെതിരെ വ്യാപക ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തില്‍ തിയേറ്റര്‍ ഉടമയ്ക്കു ജാമ്യം നല്‍കി വിട്ടയച്ചു. സ്‌റ്റേഷന്‍ ജാമ്യത്തിലാണ് തീയറ്റര്‍ ഉടമ സതീഷിനെ വിട്ടയച്ചത്. തിയേറ്റര്‍  ഉടമയെ അറസ്റ്റ് ചെയ്തത് വ്യാപകമായ വിമര്‍ശനത്തിനു വഴിവച്ചിരുന്നു. പൊലീസിന്റെ പ്രതികാര നടപടിയാണ് ഇതെന്നാണ് ആക്ഷേപം.

പീഡന വിവരം പൊലീസിനെ അറിയിക്കാന്‍ വൈകിയതിന്റെ പേരിലാണ് സതീഷിനെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കുറ്റവും സതീഷിനെതിരെ ചുമത്തിയിട്ടുണ്ട്.

കേസിലെ മുഖ്യപ്രതികളായ മൊയ്തീന്‍ കുട്ടിക്കും കുട്ടിയുടെ മാതാവിനുമെതിരെ പോക്‌സോ ചുമത്തിയിരുന്നു. രണ്ടുപേരും ഇപ്പോള്‍ റിമാന്‍ഡിലാണ്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് തിയേറ്റര്‍ ഉടമ സിസി ടിവി ദൃശ്യങ്ങള്‍ നല്‍കിയിരുന്നു. ഇത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് ദൃശ്യങ്ങള്‍ കൈമാറിയതിനെ തിയേറ്റര്‍ ഉടമയ്ക്ക് വിവിധ കോണുകളില്‍ നിന്ന് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

ടി20യിൽ പുതിയ റെക്കോഡര്‍ഡ‍്; ചരിത്രമെഴുതി ബാബർ അസം

7,999 രൂപയ്ക്ക് ഫോണ്‍, ഡിസ്‌ക്കൗണ്ട് 'യുദ്ധത്തിന്' ഫ്‌ളിപ്പ്കാര്‍ട്ടും; മെയ് മൂന്ന് മുതല്‍ ബിഗ് സേവിങ്‌സ് ഡേയ്‌സ് സെയില്‍

അതെന്താ തൊഴിലാളി ദിനം മെയ് ഒന്നിന്?; അറിയാം, ചരിത്രം

ജയരാജന്‍ പോയത് അങ്കം ജയിച്ച ചേകവനെപ്പോലെ; നടന്നത് മുഖ്യമന്ത്രി അറിഞ്ഞുള്ള പൊളിറ്റിക്കല്‍ ഡീല്‍ : രമേശ് ചെന്നിത്തല