കേരളം

വധശിക്ഷ വിധിച്ചതില്‍ കുറ്റബോധമില്ല,അര്‍ഹതയില്ലാത്തവരെ തീറ്റിപ്പോറ്റേണ്ടതില്ല: ജസ്റ്റിസ് കെമാല്‍ പാഷ

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍:താന്‍ നല്‍കിയ വധശിക്ഷകളെയോര്‍ത്ത് ഇതുവരെ കുറ്റബോധമൊന്നുമില്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. എന്നാല്‍ പ്രായം ചെല്ലുമ്പോള്‍ തന്റെ അഭിപ്രായത്തിലും ചിലപ്പോള്‍ വ്യത്യാസം വന്നേക്കാം. ദൈവം കൊടുത്ത ജീവന്‍ എടുക്കാന്‍ ജഡ്ജിക്ക് അധികാരമുണ്ടോ എന്നതൊന്നും നോക്കാന്‍ ഭരണഘടനയില്‍ എഴുതിയിട്ടില്ലെന്നും കെമാല്‍ പാഷ പറഞ്ഞു. 

ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന ശിക്ഷ വിധിക്കാന്‍ കഴിയാത്തവര്‍ ഭരണഘടനയ്ക്കും സത്യപ്രതിജ്ഞയ്ക്കും എതിരാണ്. സമൂഹത്തിലേക്കു തിരിച്ചയ്ക്കപ്പെടാന്‍ അര്‍ഹതയില്ലാത്തവരെ നമ്മള്‍ തീറ്റിപ്പോറ്റേണ്ടതില്ല.

നീതി കിട്ടുന്നില്ല എന്ന തോന്നല്‍ വന്നാല്‍ ഈ സ്ഥാപനത്തിനു നിലനില്‍പ്പില്ല. അതുകൊണ്ടാണു കോടതി ചിലരുടെ കുടുംബസ്വത്തല്ല എന്നു പറയേണ്ടി വന്നത്. ഇനിയും ശുദ്ധ അസംബന്ധം കണ്ടാല്‍ അത് അങ്ങനെ തന്നെയാണെന്നു പറയാനുള്ള ആര്‍ജവമുണ്ടെന്നും കെമാല്‍ പാഷ പറഞ്ഞു.പ്രസ് ക്ലബ്ബിന്റെ ടി.വി. അച്യുതമേനോന്‍ സ്മാരക അവാര്‍ഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ