കേരളം

'ഉമ്മന്‍ ചാണ്ടി ആരാണെന്ന് എനിക്കറിയാം. മറ്റാരെക്കാളും ചെന്നിത്തല ആരാണെന്ന് എനിക്കറിയാം'

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന്  കൊടുക്കാനുള്ള തീരുമാനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ കലാപം. യുഡിഎഫ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് നേതൃത്വം അവകാശപ്പെടുന്നെങ്കിലും പാര്‍ട്ടിയില്‍ വലിയ ഒരു വിഭാഗം ഇത് അംഗീകരിക്കാന്‍ തയ്യാറല്ല. കേരളത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത കോണ്‍ഗ്രസ് പാര്‍ട്ടിയല്ല ഗ്രൂപ്പുകളാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.ഈ ഗ്രൂപ്പിന്റെ തീരുമാനം അറിയിക്കാന്‍ നേതാക്കള്‍ യോഗം വിളിച്ചാല്‍ കൈയടിച്ച് അംഗീകരിക്കുകയാണ് രീതി. ആ ഒരു ഒരു  അഹങ്കാരമാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും ഉണ്ണിത്താന്‍ പറഞ്ഞു

ഇനി കേരളത്തിലെ പുനസംഘടനയിലും കാര്യങ്ങള്‍ ഇതുപോലെയാണെങ്കില്‍ നേതൃത്വത്തില്‍ തുടര്‍ന്നിട്ട് ഒരു കാര്യവുമില്ല. പറയേണ്ട കാര്യങ്ങള്‍ പരസ്യമായി പറയേണ്ട ആണത്തവും പൗരുഷവും ചങ്കൂറ്റവും രാജ്‌മോഹന്‍ ഉണ്ണിത്താനുണ്ട്. 68 വര്‍ഷത്തെ പാരമ്പര്യമുള്ള ഞാന്‍ ഇവര്‍ ഓരോരുത്തരുടെയും പ്രവര്‍ത്തനങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ച വ്യക്തിയാണ്. ഉമ്മന്‍ ചാണ്ടി ആരാണെന്ന് എനിക്കറിയാം. മറ്റാരെക്കാളും ചെന്നിത്തല ആരാണെന്ന് എനിക്കറിയാം. എംഎംഹസ്സനും ആരാണെന്നും അറിയാം. ഇവരാരും കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരെ അച്ചടക്കം പഠിപ്പിക്കാന്‍ വരേണ്ട. ഇവര്‍ ആരെയാണ് നന്നാക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. കോണ്‍ഗ്രസിനകത്തെ അഭിലഷണിയമല്ലാത്ത കാര്യങ്ങള്‍ക്കെതിരെ ഇനിയും പ്രതികരിക്കും. പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകേണ്ടി വന്നാല്‍ പോയിരിക്കും. ഈ പാര്‍ട്ടി രക്ഷപ്പെടുന്നെങ്കില്‍ രക്ഷപ്പെട്ടേയെന്നും ഉണ്ണിത്താന്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം