കേരളം

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റാവും; എംഎം ഹസ്സന്‍ യുഡിഎഫ് കണ്‍വീനര്‍; ആന്റണിയുടെ പട്ടിക ഇങ്ങനെ?

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നേതൃമാറ്റവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ തര്‍ക്കം തുടരവെ  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഏകെ ആന്റണി നേതൃനിരയിലേക്ക് പരിഗണിക്കേണ്ട പേരുകളുടെ പട്ടിക കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറിയതായി റിപ്പോര്‍ട്ടുകള്‍. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മുല്ലപ്പള്ളി രാമചന്ദ്രനെയും യുഡിഎഫ് കണ്‍വീനറര്‍ സ്ഥാനത്തേക്ക് എംഎം ഹസ്സന്റെയും പേരുകളാണ് ആന്റണി മുന്നോട്ട് വെച്ചിരിക്കുന്നത്. വര്‍ക്കിങ് പ്രസിഡണ്ടുമാരായി വി. ഡി സതീശന്‍, കൊടിക്കുന്നില്‍ സുരേഷിനെയുമാണ് നിര്‍ദേശിച്ചത്. 

ഇപ്പോഴത്തെ അവസ്ഥയില്‍ മറ്റുപേരുകള്‍ പരിഗണിക്കുന്നത് പാര്‍ട്ടിക്ക് ദോഷകരമാകുമെന്ന്് ആന്റണി രാഹുലിനെ അറിയിച്ചതായാണ് ആന്റണിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതിന് പിന്നാലെയുള്ള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് ആന്റണി ഇത്തരത്തില്‍ ഒരു പട്ടിക  കൈമാറിയത്. അതേസമയം വിഡി  സതീശന് മാത്രമെ ആന്റണി നല്‍കിയ പട്ടികയില്‍ ഇന്നത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം പറയുന്നത്. 

കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്കും യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്കും കെ സുധാകരന്‍, കെ. മുരളീധരന്‍, വി. ഡി സതീശന്‍, ബെന്നി ബെഹനാന്‍ എന്നിവരുടെ പേരുകള്‍ ഉയര്‍ന്നുവന്നിരുന്നു. വര്‍ക്കിങ് പ്രസിഡന്റുമാരുടെ സ്ഥാനത്തേക്ക്  സതീശന്‍, വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, വി. ടി ബല്‍റാം, തിരുവഞ്ചൂര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നുവന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ