കേരളം

ശക്തമായ കാറ്റില്‍ മേല്‍ക്കൂര പറന്നു പൊങ്ങി; ഒപ്പം രണ്ട് മാസം പ്രായമായ കുഞ്ഞ് കിടന്ന തൊട്ടിലും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ നിരവധി അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ഉറക്കിക്കിടത്തിയിരുന്ന തൊട്ടിലുള്‍പ്പെടെ മേല്‍ക്കൂര പറന്നുമാറി. തിരുവനന്തപുരം വെങ്ങാനൂരിലെ കുമാര്‍ -ഷീബ ദമ്പതികളുടെ കുഞ്ഞാണ് മേല്‍കൂരയ്‌ക്കൊപ്പം പറന്നു പോയത്. 

വലിയ അപകടത്തില്‍ നിന്ന് അത്ഭുതകരമായാണ് കുഞ്ഞ് രക്ഷപ്പെട്ടത്. ഷീറ്റ് മേഞ്ഞ മേല്‍ക്കൂരയിലെ കമ്പിയിലാണ് കുഞ്ഞിനെ കിടത്താനുള്ള തൊട്ടില്‍ കെട്ടിയിരുന്നത്. ശക്തമായ കാറ്റ് വീശിയതോടെ മേല്‍ക്കൂര പറന്നുമാറുകയായിരുന്നു. ഈ സമയം കൂഞ്ഞ് തൊട്ടിലില്‍ ഉറങ്ങുന്നുണ്ടായിരുന്നു. പറന്ന് നീങ്ങിയ മേല്‍ക്കൂര സമീപത്തു നിന്നിരുന്ന തെങ്ങില്‍ തട്ടി നിന്നു.

ഇതോടെ കുഞ്ഞ് തൊട്ടിലില്‍ തൂങ്ങി കിടന്നു. മാതാപിതാക്കളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് ഏണി ഉപയോഗിച്ച് മുകളില്‍ കയറി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. താഴെ എത്തിച്ച കുഞ്ഞിനെ പ്രാഥമിക ചികിത്സയ്ക്കായി ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്

മദ്യപിക്കാന്‍ പണം വേണം, ജി പേ ഇടപാടിന് വിസമ്മതിച്ചു; അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍

സർവീസിൽ നിന്നും വിരമിക്കാൻ ദിവസങ്ങൾ മാത്രം; കെഎസ്ഇബി ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ

'റോയലായി' സഞ്ജുവിന്റെ സർജിക്കൽ സ്ട്രൈക്ക്; ലഖ്നൗവിനെ മുട്ടുകുത്തിച്ച് രാജസ്ഥാൻ