കേരളം

കെഎസ് യു ജില്ലാ കമ്മറ്റി ഓഫീസില്‍ രാത്രി മുഖം മൂടി ആക്രമണം: എസഎഫഐക്കാരെന്ന് കെഎസ് യു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കെഎസ്യു ജില്ലാ കമ്മറ്റി  ഓഫീസില്‍ മുഖം മൂടി ധരിച്ച സാമൂഹ്യവിരുദ്ധരുടെ ആക്രമണം. ആക്രമണത്തില്‍ കെഎസ് യു പ്രവര്‍ത്തകരെ മര്‍ദ്ദനമേറ്റതായും ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതായും കെഎസ് യു പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പരുക്കേറ്റ റെന്‍സണെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ എസ്എഫഐ - ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നാണ് കെഎസ് യു ആരോപിക്കുന്നത്. 

ഇന്നലെ രാത്രിയിലാണ് സംഭവം. കൊളേജില്‍ നവാഗതരെ സ്വാഗതം ചെയ്യുന്ന ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ തയ്യാറാക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആറ് ഫ്‌ളെക്‌സ് ബോര്‍ഡുകളും കസേരകളും ഓഫീസിന്റെ മുന്‍വശത്തെ ഗ്രില്ലും തകര്‍ത്തിട്ടുണ്ട്. എസ്എഫ്‌ഐ നേതാവ് ആര്‍ഷോയുടെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് കെഎസ് യു പ്രവര്‍ത്തകര്‍ പറഞ്ഞു.

പിണറായി വിജയനാണ് കേരളം ഭരിക്കുന്നതെന്നും എല്ലാ കെഎസ് യു പ്രവര്‍ത്തകരെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ആക്രമിക്കുമെന്നും ഓഫീസിന് തീയിടുമെന്നും സംഘം പറഞ്ഞതായും കെഎസ് യുക്കാര്‍ ആരോപിക്കുന്നു. സംഭവത്തില്‍ കെഎസ് യു പ്രവര്‍ത്തകര്‍ കമ്മീഷണര്‍ക്കു നേരിട്ട് പരാതി നല്‍കുമെന്ന് കെഎസ് യു നേതാക്കള്‍  പറഞ്ഞു. സംഭവത്തില്‍ കേസെടുത്തതായി സെന്‍ട്രല്‍ പൊലീസ് അറിയിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍