കേരളം

പി സി ജോര്‍ജ് അപമാനിക്കുന്നു, ജസ്‌നയുടെ കുടുംബം ഹൈക്കോടതിയില്‍; അനാവശ്യ അഭിപ്രായങ്ങള്‍ ഒഴിവാക്കാന്‍ കോടതി നിര്‍ദേശം 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ജസ്‌ന തിരോധാന കേസില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. രാഷ്ട്രീയ നേതാക്കള്‍ പ്രസ്താവനകളില്‍ മിതത്വം പാലിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ആവശ്യമില്ലാത്ത അഭിപ്രായ പ്രകടനങ്ങള്‍ ഒഴിവാക്കണമെന്നും ജസ്‌നയുടെ കുടുംബം നല്‍കിയ ഹര്‍ജി പരിഗണിക്കവേ, ഹൈക്കോടതി താക്കീത് നല്‍കി.വാദത്തിനിടെ, ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പി സി ജോര്‍ജ് എംഎല്‍എ നടത്തിയ പ്രസ്താവന അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ജസ്‌നയുടെ കുടുംബം ആരോപിച്ചു. ഇതിന് പിന്നാലെയാണ് രാഷ്ട്രീയ നേതാക്കള്‍ മിതത്വം പാലിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്.

അതേസമയം കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന കേസ് പരിഗണിക്കുന്നത് 25ലേക്ക് മാറ്റി.

ജസ്‌നയുടെ തിരോധാനം സംബന്ധിച്ച് നടക്കുന്ന അപവാദ പ്രചാരണത്തിനെതിരെ ജസ്‌നയുടെ സഹോദരി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. സഹോദരിയെ കാണാതായതിന്റെ ദുഃഖത്തില്‍ കഴിയുന്ന തങ്ങളെ കൂടുതല്‍ തളര്‍ത്തുന്ന വിധത്തിലാണ് പലരും അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അതില്‍നിന്ന് പിന്മാറണമെന്നും ജസ്‌നയുടെ സഹോദരി ജെസി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറയുന്നു. 

ജസ്‌നയുടെ വീട്ടുകാരുടെ പെരുമാറ്റത്തില്‍ സംശയങ്ങളുണ്ടെന്നും പിതാവിനെ ചോദ്യംചെയ്താല്‍ ജസ്‌നയുടെ തിരോധനത്തിന്റെ ചുരുളഴിയുമെന്നും പി സി ജോര്‍ജ് ആരോപണം ഉന്നയിച്ചിരുന്നു. ഇത് അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ജസ്‌നയുടെ കുടുംബം രംഗത്തുവന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി