കേരളം

ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാര്‍; കോടിയേരിയുടെ വേഷം കയ്യിലിരിക്കട്ടേയെന്ന് കെ.എം മാണി

സമകാലിക മലയാളം ഡെസ്ക്

പാലാ: കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പു നേരിടാന്‍ കേരള കോണ്‍ഗ്രസ് (എം) തയാറാണെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി. കേരള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുകള്‍ ഒരുപാടു കണ്ടതാണ്. കോടിയേരിയുടെ വേഷം കയ്യിലിരിക്കട്ടെയെന്നും മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് നേതാവ് ടി.വി.എബ്രഹാം അനുസ്മരണ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

കോട്ടയത്ത് ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ യുഡിഎഫും കേരള കോണ്‍ഗ്രസും തയാറുണ്ടോയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം ചോദിച്ചിരുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ സുരക്ഷിതമല്ലെന്നു മനസ്സിലാക്കിയാണു ജോസ് കെ.മാണി രാജ്യസഭയിലേക്കു മാറുന്നതെന്നും കോടിയേരി ആരോപിച്ചിരുന്നു.

എന്നാല്‍, കോട്ടയം ലോക്‌സഭാ മണ്ഡലത്തിലുണ്ടാകുന്ന ഒഴിവു നികത്താന്‍ ഉപതെരഞ്ഞെടുപ്പുണ്ടാവില്ലെന്നു തിരഞ്ഞെടുപ്പു കമ്മിഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ലോക്‌സഭയുടെ കാലാവധി പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം ബാക്കിയില്ലെന്നതാണു കാരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി